കർക്കിടക മാസത്തിൽ ഇങ്ങനെ ചെയ്താൽ ഫലപ്രാപ്തി ഉറപ്പാണ്. കണ്ടു നോക്കൂ.

മലയാള മാസത്തിൽ ഏറ്റവും അധികം പ്രാധാന്യമർഹിക്കുന്ന ഒരു മാസമാണ് കർക്കിടകം. കർക്കിടക മാസത്തിൽ ചെയ്യുന്ന ഏതൊരു ആരാധനയും വളരെ ശ്രേഷ്ഠമാണ്. കർക്കിടകമാസത്തിൽ കാക്കയ്ക്ക് ആഹാരം കൊടുക്കുന്നത് വഴിയും ആ മാസം അവസാനിക്കുന്നതോട് കൂടി നമ്മുടെ ജീവിതത്തിലേക്ക് നേട്ടങ്ങൾ കൈവരുന്നു. കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്നത് വഴി നമ്മൾ നമ്മുടെ പിതൃക്കളെ സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നത്.

പിതൃക്കളുടെ അനുഗ്രഹമാണ് ഇതുവഴി നമുക്ക് ലഭിക്കുന്നത്. കണ്ടകശനി ഏഴര ശനി അഷ്ടമി ശനി എന്നീ ശനിദോഷങ്ങൾ അനുഭവിക്കുന്ന ആളുകൾ കാക്കയ്ക്ക് ഇപ്രകാരം ആഹാരം കൊടുക്കുന്നത് വഴി അവരിൽനിന്ന് ദോഷങ്ങൾ അകന്നു പോകുന്നു. ഇത് ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുന്നു.പിതൃ പ്രീതി ഇല്ലാത്തത് മൂലം നമ്മുടെ ജീവിതത്തിലെ കാര്യങ്ങളിൽ തടസ്സം വരുകയും സാമ്പത്തികമായി ബുദ്ധിമുട്ടുകളും മറ്റും ജീവിതത്തിൽ ഉണ്ടാവുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള ദോഷങ്ങളെ അകറ്റുന്നതിന് നാം നമ്മുടെ പിതൃക്കളുടെ പ്രീതി നേടേണ്ടതാണ്. പ്രീതിപ്പെടുത്തുന്നതിനുള്ള ഏറ്റവും ഉത്തമമായ അനുയോജ്യമായ ഒരു മാർഗമാണ് കർക്കിടക മാസത്തിൽ കാക്കയ്ക്ക് ഭക്ഷണം കൊടുക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് എണ്ണിത്തീരാനാകാത്ത അത്ര ഗുണങ്ങളും നേട്ടവും വന്നുചേരുന്നു. ഇങ്ങനെയെല്ലാം ചെയ്യുന്നത് വഴി നമ്മുടെ ജീവിതത്തിൽ ഉണ്ടായാക്കാമെന്ന ആ കാലമരണം ഒഴിവായി പോകുന്നു.

ദീർഘായുസ്സ് വന്നുഭവിക്കുന്നതിനും ശനിദോഷം മാറി ശനിയുടെ പൂർണ്ണ അനുഗ്രഹ ലഭിക്കുന്നതിനും ഇതുകൊണ്ട് സാധിക്കുന്നു. അതോടൊപ്പം ജീവിതത്തിലുള്ള പല പാപഭാരങ്ങളും നീങ്ങാനും മംഗല്യ സൗഭാഗ്യങ്ങൾ ലഭിക്കാനും കർക്കിടക മാസത്തിൽ കാക്കയ്ക്ക് ആഹാരം കൊടുക്കുന്നത് വഴി നമുക്ക് സാധിക്കും. വേവിച്ച ചോറും എള്ളും കുഴച്ച് ഒരു ഇലയിൽ അത് വെച്ച് കാക്കയ്ക്ക് കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *