ഓരോ ദിവസവും നമ്മുടെ ജീവിതരീതി മാറി വരികയാണ്. എല്ലാ മേഖലകളിലും നമുക്ക് ഈ മാറ്റങ്ങൾ കാണാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് രോഗങ്ങളുടേത്. ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള രോഗങ്ങളും പകർച്ചവ്യാധികളും ആണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിൽ ഇപ്പോൾ കൂടുതലായി കാണപ്പെടുന്നത് പകർച്ചവ്യാധികളാണ് . ഇവയുടെയൊക്കെ പ്രധാന ലക്ഷണം എന്ന് പറയുന്നത് ഈ പനിയും ചുമയും ഒക്കെ തന്നെയാണ്.
പണ്ടുകാലത്ത് കുട്ടികളാണ് ഇത് കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇന്ന് മുതിർന്നവരിലും അടിക്കടി ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടുവരുന്നു. ഇതിന്റെയൊക്കെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ രോഗപ്രതിരോധശേഷിയിലുള്ള കുറവാണ്. നമ്മൾ കഴിക്കുന്ന ആഹാരത്തിലെ വിഷാംശങ്ങൾ നമ്മുടെ ശരീരത്തിലുള്ള രോഗപ്രതിരോധശേഷിയെ കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതൊക്കെ കാരണം നമ്മുടെ ശരീരത്തിൽ നിന്നും പനി ചുമ കഫക്കെട്ട് വിട്ടുമാറുന്നേയില്ല.
ഇവയ്ക്ക് നാം മരുന്നുകൾ എടുത്ത് അത് ശമിപ്പിച്ചാലും കുറച്ചു സമയം കഴിയുമ്പോൾ അത് വീണ്ടും വരുന്നു. ഇത്തരത്തിലുള്ള അവസ്ഥകളെ മറികടക്കാൻ ആയിട്ട് നമുക്ക് നമ്മുടെ പ്രകൃതിയിലെ ഔഷധങ്ങളെ പ്രയോജനപ്പെടുത്താം. നമ്മുടെ ഇമ്മ്യൂണിറ്റി പവർ കൂടുന്നതിന് വളരെയധികം സഹായിക്കുന്ന ഒത്തിരി സസ്യങ്ങൾ നമുക്ക് തന്നെയുണ്ട്. ഇവയിൽ പ്രധാനപ്പെട്ടതാണ് തുളസി. ഔഷധങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് തുളസി. അതുപോലെതന്നെ ഇഞ്ചി കുരുമുളക് എന്നിവ ധാരാളം ആന്റി ഓക്സൈഡുകൾ അടങ്ങിയതാണ്.
ഇവ ഉപയോഗിച്ചുള്ള ഒരു മരുന്നാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിനായി ചെറു ഉള്ളിയുടെ നീരും ഇഞ്ചിയുടെ നീരും കുരുമുളക് ചതച്ചതും തുളസിയുടെ നീരും യഥാക്രമം മിക്സ് ചെയ്തു ഒരല്പം തേനൊഴിച്ച് ദിവസത്തിൽ രണ്ട് നേരം വെച്ച് മൂന്ന് ദിവസം കഴിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി നമ്മിൽനിന്ന് വിട്ടുമാറാത്ത ചുമ കഫക്കെട്ട് പനി എന്നിവയിൽ നിന്ന് മോചനം ലഭിക്കും. അതോടൊപ്പം നമ്മുടെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കാനും സഹായിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.