പ്രകൃതിദത്ത രീതികളുടെ നമ്മുടെ മുടിയുടെ സംരക്ഷണം നമുക്ക് ഉറപ്പുവരുത്താം.

നാമെല്ലാവരും ഇടതൂർന്ന മുടികൾ ആഗ്രഹിക്കുന്നവരാണ്. പലരീതിയിലുള്ള മാർഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട്. ഇത്തരം മാർഗങ്ങളിലെ പാർശ്വഫല കുറിച്ച് നമ്മൾ ആരും ചിന്തിക്കാറില്ല. അതിന്റെ പ്രധാന കാരണം എന്നുള്ളത് നമ്മുടെ മുടിയുടെ വളർച്ച വേഗത്തിൽ ആകാൻ വേണ്ടി തന്നെയാണ്. ഇവയുടെയൊക്കെ ഒരു പരിണിതഫലമാണ് അകാലനര. ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നതിനെയാണ്.അകാലനരയുടെ പ്രശ്നം ഇന്നത്തെ പൊതുസമൂഹത്തിൽ വളരെയധികം വ്യാപിച്ചിട്ടുള്ളതാണ്.

ഇത് നമ്മുടെ കൗമാരം പ്രായക്കാരിലെ മാനസിക സംഘർഷത്തിന് വഴിവയ്ക്കുന്നു.ഇവയുടെ മറ്റുകാരണങ്ങളായിട്ട് പറയപ്പെടുന്നത് അമിതമായി ചൂടു കൊള്ളുന്നതാണ്. അമിതമായി ചൂടു കൊള്ളുന്നതു മൂലം നമ്മുടെ രോമകൂപങ്ങൾക്ക് പ്രായമേകുന്നു. ഇത് നമ്മുടെ മുടിയുടെ നരയ്ക്ക് കാരണമാകുന്നു. അതുപോലെതന്നെ ചൂടുവെള്ളത്തിൽ കുളിക്കുന്നതും അകാലനരയ്ക്ക് ഒരു കാരണമാണ്. വൈറ്റമിൻ ഡിവൈവൽ ധാരാളം അടങ്ങിയിട്ടുള്ള ആവക്കോയ ഓറഞ്ച് എന്നീ ഫലങ്ങൾ കഴിക്കുന്നത് വഴിയും ഇത് തടയാവുന്നതാണ്.

ഇത് നമ്മുടെ തലക്കും തലയോട്ടിക്കും അത്യുത്തമമാണ്. അതുപോലെതന്നെ നമ്മുടെ മുടിയുടെ കറുപ്പ് കളർ വർദ്ധിക്കുന്നതിനായി ധാരാളം ബയോട്ടിക് അടങ്ങിയിട്ടുള്ള ഓട്സ് ബദാം എന്നിവയുടെ ഉപയോഗം വളരെ നല്ലതാണ്. ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് നമ്മുടെ പ്രകൃതിദത്തമായ ചികിത്സകൾ തന്നെയാണ്. സുപരിചിതമായ മൈലാഞ്ചി വേപ്പില കറ്റാർവാഴ തുടങ്ങി ഒട്ടനവധി കേശവർദ്ധക സസ്യങ്ങളാണ് നമ്മുടെ പ്രകൃതിയിൽ ഉള്ളത്.

മൈലാഞ്ചിയുടെ ഇല ആഴ്ചയിൽ ഒരിക്കൽ തലയിൽ തേച്ചു കുളിക്കുന്നത് അകാലനരയ്ക്ക് ഉത്തമമാണ്. കൂടാതെ തേയില പൊടിയും കാപ്പിപ്പൊടിയും ഒരുമിച്ചു തിളപ്പിച്ച് ആറിയതിനുശേഷം തലയിൽ തേച്ചുപിടിപ്പിച്ച് കുളിക്കുന്നതും വളരെ നല്ലതാണ്. കറിവേപ്പിലയും ഇങ്ങനെ തിളപ്പിച്ച് തലയിൽ തേക്കുന്നത് വളരെ നല്ലതാണ്. കൂടാതെ വെളിച്ചെണ്ണ തേച്ചുള്ള കുളിയും ഇതിനെ അത്യുത്തമമാണ്. ഇത്തരത്തിലുള്ള രീതികൾ നമ്മുടെ നിത്യജീവിതത്തിലേക്ക് കൊണ്ടുവന്ന് മുടിയുടെ പരിപൂർണ സംരക്ഷണം ഉറപ്പുവരുത്താം.

Leave a Reply

Your email address will not be published. Required fields are marked *