ഇന്നത്തെ കാലഘട്ടത്തിൽ ഓരോരുത്തരുടെയും മരണത്തിനു കാരണമായി കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് കാൻസർ. ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും വരാവുന്ന ഈ കാൻസർ ഇന്ന് അധികമായി ചില ഭാഗങ്ങളിൽ കാണുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന ക്യാൻസറുകളെ യഥാവിധം തിരിച്ചറിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് അതിനെ മറികടക്കാൻ കഴിയുന്നതാണ്. എന്നാൽ നിർഭാഗ്യവശാൽ നാമോരോരുത്തരും പല ലക്ഷണങ്ങളും ശരീരത്തിൽ കണ്ടാലും.
അതിനെ ഗൗനിക്കാതെ വിട്ടുകളയാറാണ് പതിവ്. അതിനാൽ തന്നെ കാൻസർ മരണങ്ങളുടെ എണ്ണം ക്രമാതീതമായി ഇപ്പോൾ വർദ്ധിച്ചു വരികയാണ്. അത്തരത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു ക്യാൻസർ ആണ് സ്ത്രീകളിലെ സർവിക്കൽ കാൻസർ എന്ന് പറയുന്നത്. സ്ത്രീകളുടെ ഗർഭാശയവും യോനീഭാഗവും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തുണ്ടാകുന്ന കാൻസർ ആണ് സർവിക്കൽ കാൻസർ.
സ്ത്രീകളുടെ മരണകാരണങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു കാരണം കൂടിയാണ് ഈ കാൻസർ. ഈ ഒരു ക്യാൻസറിനെ വളരെ പെട്ടെന്ന് തന്നെ നമുക്ക് തരണം ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഏകദേശം 10 മുതൽ 15 വർഷം വരെ ഇതിന്റെ പ്രീ ക്യാൻസർ സ്റ്റേജ് ഉണ്ടാകുന്നതാണ്. ഈ കാലഘട്ടത്തിനുള്ളിൽ ഇത് കണ്ടു പിടിക്കുകയാണെങ്കിൽ നമുക്ക് പൂർണ്ണമായും ഇത് വരുന്നത്.
തടയാൻ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ ഈ ഒരു കാൻസറിന്റെ പ്രധാന കാരണം എന്ന് പറയുന്നത് വൈറസുകളാണ്. 99% ത്തോളം കാരണക്കാരായ ഈ വൈറസുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുകയാണെങ്കിൽ ഈ ഒരു ക്യാൻസർ വരാതെ നമുക്ക് നമ്മുടെ ശരീരത്തെ സംരക്ഷിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.