വിട്ടുമാറാത്ത തുമ്മൽ അലർജി പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം…

ഇന്ന് ഇവിടെ പറയുന്നത് സമൂഹത്തിൽ വളരെ കോമൺ ആയിട്ടുള്ള ഒരു പ്രശ്നമായ അലർജിയെ കുറിച്ചാണ്. പലർക്കും പല രീതിയിൽ കാണുന്ന അലർജി സമൂഹത്തിൽ 30% ആളുകൾക്കും കാണുന്നു. പൊടി അടിക്കുന്നത് മൂലം മൂക്കടപ്പ് തുമ്മൽ കണ്ണ് ചൊറിച്ചിൽ ദേഹം ചൊറിയുന്നത് തുടങ്ങി പ്രശ്നങ്ങളും അതോടൊപ്പം ഇത് ശ്വാസകോശത്തെ ബാധിക്കുന്നത് വഴി ചുമ കഫക്കെട്ട് ശ്വാസംമുട്ടൽ ശ്വാസമെടുക്കുമ്പോൾ ശബ്ദം ഉണ്ടാകുന്നത് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

അലർജി എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. ശരീരത്തിൽ തന്നെ ഉണ്ടാകുന്ന അമിതമായ പ്രതികരണശേഷി കൊണ്ട് വരുന്ന ഒരു പ്രശ്നമാണ് അലർജി പ്രശ്നങ്ങൾ. എല്ലാവർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അലർജി പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. പലർക്കും പല തരത്തിലാണ് ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങൾ കണ്ടുവരുന്നത്. ചിലർക്ക് പൊടി കൊണ്ടുള്ള അലർജി പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. ചിലർക്ക് പൂപ്പൽ പോലുള്ള അലർജി പ്രശ്നങ്ങൾ ഉണ്ടായിരിക്കാം.

ഭക്ഷണത്തിൽ ഉണ്ടാകുന്ന വ്യതിയാനം മൂലം അലർജി പ്രശ്നങ്ങൾ ഉണ്ടാകാം. കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസവും അലർജി പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അലർജി പൂർണമായി മാറ്റിയെടുക്കാൻ കഴിയുമോ മരുന്നുകൾ ഇല്ലാതെ സ്വസ്ഥമായ ജീവിതം സാധ്യമാണോ. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അലർജിക്കുള്ള പ്രധാന കാരണം നാം കിടന്നുറങ്ങുന്ന ബെഡ്റൂമിൽ തന്നെയായിരിക്കും. ആഴ്ചയിലൊരിക്കലെങ്കിലും ബെഡ്ഷീറ്റ് പില്ലോ കവർ ധരിക്കുന്ന വസ്ത്രവും അടിവസ്ത്രം അടക്കം തിളപ്പിച്ച വെള്ളത്തിൽ.

പുഴുങ്ങി അലക്കി നല്ല വെയിലത്ത് ഉണക്കിയെടുത്ത് അടിവസ്ത്രം ഉൾപ്പെടെ തേച്ച് ഉപയോഗിക്കുക എന്നതാണ്. പ്രത്യേകിച്ച് ചർമ്മരോഗം ഉള്ളവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവരുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *