മുടി സംരക്ഷണം ഇത്ര എളുപ്പമായിരുന്നോ.

സ്ത്രീ സൗന്ദര്യത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് മുടി. ഇടതൂർന്ന മുടി ഏതൊരു പെണ്ണിനെയും സ്വപ്നമാണ്. ഇടതൂർന്ന മുടിക്ക് വേണ്ടി ഇന്ന് പലതരത്തിലുള്ള പ്രോഡക്ടുകളാണ് മാർക്കറ്റിൽ ലഭിക്കുന്നത്. ഹെയർ ഓയിലുകൾ, ഷാമ്പുകൾ, കണ്ടീഷണറുകൾഎന്നിങ്ങനെ നീളുന്നു ഇവ.ഇതുകൂടാതെ ഇടതൂർന്ന മുടിക്ക് വേണ്ടി ഒത്തിരി ട്രീറ്റ്മെന്റുകളും ഇന്ന് അവൈലബിൾ ആണ്. ഉള്ളു കുറഞ്ഞ മുടിയെ.

കൂടുതൽ മനോഹരമാക്കുന്നതിന് വേണ്ടി ഹെയർ സ്പാ, സ്ട്രൈറ്റിനിംഗ്, കേളിംഗ് എന്നിവയാണ് ഇവ. ഇതെല്ലാം മുടിക്ക് താൽക്കാലിക ആശ്വാസ മാത്രമാണ് നൽകുന്നത്. എന്നാൽ ഇന്നത്തെ ഒരുപറ്റം ആളുകൾ ഇത് തിരിച്ചറിഞ്ഞു തുടങ്ങി എന്ന് വേണം പറയാൻ. അതിനാൽ തന്നെ മുടിയുടെ സംരക്ഷണത്തിന് ഇന്ന് പരമ്പരാഗത രീതിയിലേക്ക് ആളുകൾ മാറിക്കൊണ്ടിരിക്കുകയാണ്. തുളസി,ആര്യവേപ്പ്,ചെമ്പരത്തി,കറ്റാർവാഴ തുടങ്ങി ഒട്ടനവധി.

ഔഷധസസ്യങ്ങളാണ് നമുക്ക് ചുറ്റും കണ്ടുവരുന്നത്. ഇത് നമ്മുടെ മുടിക്ക് പറയാവുന്നതിൽ അധികം ഗുണങ്ങളാണ് നൽകുന്നത്. മുടികൊഴിച്ചിൽ താരൻ അകാലനര എന്നിവ അകറ്റുന്നതിന് ഇവയുടെ പങ്ക് ചെറുത് ഒന്നുമല്ല. ഇത്തരത്തിൽ ഔഷധഗുണങ്ങളുള്ള സസ്യങ്ങൾ ഉപയോഗിച്ച് എണ്ണ കാച്ചുന്നത് വളരെ നല്ലതാണ്. ഇതോടൊപ്പം തന്നെ നമ്മുടെ മുടിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരും ആണ്.

മുടിയിലെ പ്രശ്നങ്ങളെ മനസ്സിലാക്കി അവയെ സംരക്ഷിക്കുന്നത് വളരെ പ്രധാനമാണ്.രാത്രിയിൽ ഉറങ്ങുമ്പോൾ മുടി നല്ലവണ്ണം ഇരി കെട്ടുകളഞ്ഞ് കെട്ടിവെച്ച് കിടക്കുന്നതാണ് അത്യുത്തമം. മുടി പൊട്ടിപ്പോകുന്നത് ഒഴിവാക്കാൻ ഇത് വളരെ ഫലപ്രദമാണ്. അതോടൊപ്പം തന്നെ വിറ്റമിൻ ഈ അടങ്ങിയിട്ടുള്ള ഓയിലുകൾ തലയോട്ടിയിലും തേച്ചുപിടിപ്പിക്കുന്നത് വളരെ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *