ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും അധികം കണ്ടുവരുന്ന ഒരു രോഗമാണ് സ്ട്രോക്ക്. ഇന്ന് ലോകത്ത് ആളുകൾ മരിക്കുന്നതിനുള്ള രണ്ടാമത്തെ കാരണമായി സ്ട്രോക്കിന് പറയപ്പെടുന്നു. തലച്ചോറിന് അകത്തുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടാകുന്നതിനാണ് സ്ട്രോക്ക് എന്ന് പറയുന്നത്. സ്ട്രോക്ക് വരുമ്പോൾ ശരീരം പൂർണ്ണമായും ഭാഗികമായോ തളരുന്ന അവസ്ഥ നാം കണ്ടുവരുന്നു. തലച്ചോറിൽ ഉണ്ടാകുന്ന ഈ അവസ്ഥ അവിടെയുള്ള ന്യൂറോണുകൾ നശിപ്പിക്കുന്നു. ഇത് ഏതു ഭാഗത്തെ ആണോ കൺട്രോൾ ചെയ്യുന്നത് ആ ഭാഗം പൂർണമായോ ഭാഗികമായോ മന്നിഭവിക്കുകയാണ് ചെയ്യുന്നത്.
ഇത് കണ്ണിന്റെ ന്യൂറോൺ ആണെങ്കിൽ കണ്ണിന്റെ കാഴ്ച ശക്തി വരെ പോകുന്നതിന് കാരണമാകുന്നു. കൂടാതെ വലിയ ധമനികൾ ആണ് പൊട്ടുന്നതെങ്കിൽ മരണം വരെ സംഭവിക്കുന്നു. സ്ട്രോക്ക് വന്നവരുടെ കണക്കെടുക്കുകയാണെങ്കിൽ സ്ട്രോക്ക് മൂലം മരണപ്പെട്ടവരും അതുമൂലം അംഗവൈകല്യവും വന്നവരും കൂടുതലാണ്. ഇതിൽനിന്ന് മുക്തി പ്രാപിക്കുന്നത് വളരെ കുറച്ചു പേരാണ്.എന്നാൽ ഇവർക്ക് ഇത് വീണ്ടും വരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെയുള്ളവർ കയ്യിനും കാലിനും ബലക്ഷയം നേരിടുന്നു. ഇവരെ തേടിയിരിക്കുന്ന മറ്റു അവസ്ഥയാണ് മറവിരോഗമായ ഡിമെൻഷ്യ . മറ്റൊന്നാണ് അപസ്മാരം.
ജീവിതശൈലി രോഗങ്ങളായ പ്രമേഹം രക്തസമ്മർദ്ദം അമിതവണ്ണം എന്നിവ മൂലമാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ഇവ ശരിയായ രീതിയിൽ നിയന്ത്രിച്ചാൽ ഈ സ്ട്രോക്കിനെ നമുക്ക് ഒഴിവാക്കാവുന്നതാണ്. സ്ട്രോക്ക് വന്ന വ്യക്തികളിൽ കാണുന്ന ലക്ഷണങ്ങളാണ് മുഖം കോടുന്ന അവസ്ഥ.കൈകൾ ഉണ്ടാകുന്ന തളർച്ച, സംസാരിക്കുമ്പോൾ ഉണ്ടാകുന്ന വൈകല്യം എന്നിവയാണ്. കൃത്യസമയത്ത് തന്നെ ഹോസ്പിറ്റലിൽ എത്തിക്കുന്നത്.
വഴി ഇത് പ്രിവന്റ് ചെയ്യാവുന്നതാണ്. കോട്ട് അലിയിക്കുന്നതിനുള്ള ഇഞ്ചക്ഷനുകൾ ആണ് . മൂന്നു മണിക്കൂറിനുള്ളിൽ തന്നെ കൊടുക്കേണ്ട ഒന്നാണ്. വലിയ രക്തക്കുഴലുകളാണ് പൊട്ടുന്നതെങ്കിൽ അതിനെ നീക്കം ചെയ്യുന്നതും ഇതിന് മറ്റൊരു പോംവഴിയാണ്. ആയതിനാൽ സ്ട്രോക്കിനെ കുറിച്ച് കൂടുതൽ അറിയുകയും അതിനെ കാരണമാകുന്ന ഘടകങ്ങൾ ശരീരത്തിൽ നിയന്ത്രിച്ചു ഇതിന് നമുക്ക് മറികടക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.