നമ്മുടെ മനുഷ്യ ശരീരത്തിലെ ഏറ്റവും അവിഭാജ്യ ഘടകമായ ഒരു അവയവമാണ് കണ്ണ്. കണ്ണിന് ബാധിക്കുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് തിമിരം. കണ്ണിന്റെ കാഴ്ച മങ്ങിപ്പോകുന്ന രോഗമാണ് തിമിരം.കണ്ണിലുള്ള ചില ഞരമ്പുകളുടെ പ്രശ്നം മൂലവും തിമിരം ഉണ്ടാകുന്നത്.പ്രായമുള്ള ആളുകളിലാണ് ഇത് കാണപ്പെടുന്നത്.വാർദ്ധക്യം കണ്ണിനേൽക്കുന്ന ക്ഷതങ്ങൾ സ്റ്റിരോയിടിന്റെ ദീർഘകാലം ഉപയോഗം കണ്ണിലെ അണുബാധ എന്നിവയാണ്.
തിമിരത്തിന്റെ കാരണങ്ങൾ. തിമിരത്തിന്റെ ലക്ഷണം എന്ന് പറയുന്നത് കാഴ്ചമങ്ങലാണ്. ദൂരെയുള്ള കാഴ്ചയ്ക്ക് വ്യക്തതയില്ലാത്തതാണ് ഇതിന്റെ പ്രധാന ലക്ഷണം. ഇതുവഴി കളറുകൾ തിരിച്ചറിയാൻ സാധിക്കാതെ വരുന്നു. തിമിരം എന്ന ഈ കണ്ണിന്റെ കാഴ്ചമങ്ങൽ വഴി കണ്ണിനെ യാതൊരു വേദന അനുഭവപ്പെടുന്നില്ല. ഇതിനെ ഒരു പരിധിവരെ കണ്ണടകളുടെ ഉപയോഗം സഹായിക്കുന്നു. എന്നാൽ ഇത് മൂർച്ഛിച്ചു കഴിഞ്ഞാൽ ശസ്ത്രക്രിയ അല്ലാതെ മറ്റൊരു വഴിയില്ല.
രോഗി തന്നെയാണ് എപ്പോൾ തനിക്ക് ശസ്ത്രക്രിയ വേണമെന്ന് തീരുമാനിക്കുന്നത്. തിമിര ശസ്ത്രക്രിയ വഴി കട്ടിയുള്ള മങ്ങിയ ലെൻസിനെ എടുത്തുമാറ്റി പുതിയ ഒരു ലെൻസ് വയ്ക്കുന്ന പ്രക്രിയയാണ് ഇത്. ഇത് രണ്ടു വിധത്തിലാണ് ഉള്ളത്. കീഹോൾ സർജറി ആയും മെഷീൻ സർജറിയും. ഇങ്ങനെ സർജറി ചെയ്യുന്ന സമയത്ത് കുറച്ചു കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
പ്രമേഹം ബി പി എന്നിവ ഉള്ളവർ അത് കൺട്രോൾ ചെയുക അനിവാര്യമാണ്. അതുപോലെതന്നെ ഹാർട്ട് പേഷ്യൻസിനെ അവരുടെ മരുന്നുകളിൽ ചില നിയന്ത്രണം അനിവാര്യമാണ്. അതോടൊപ്പം ലെൻസിന്റെ പവർ ടെസ്റ്റ് ചെയ്തതിനുശേഷം വേണം ശസ്ത്രക്രിയ നടത്താൻ. ഇത്തരത്തിലുള്ള കാര്യങ്ങളിൽ വളരെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തിമിരത്തെ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് അനിവാര്യമായ ശസ്ത്രക്രിയകളുടെ ഇത് മാറ്റുന്നതാണ് ഉചിതം.