ഇന്നത്തെ കാലത്ത് പല തരത്തിലുള്ള പ്രശ്നങ്ങളാണ് നമ്മുടെ ചർമം നേരിടുന്നത്. അത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിന് വേണ്ടിയും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും പലതരത്തിലുള്ള ക്രീമുകളാണ് നാമോരോരുത്തരും ഉപയോഗിക്കുന്നത്. എന്നാൽ ക്രീമുകൾ എന്നതിനുമപ്പുറം അത് കെമിക്കലുകളാണ്. ഇത്തരത്തിലുള്ള പദാർത്ഥങ്ങൾ നമ്മുടെ ചർമ്മത്തെ പുരട്ടുന്നത് വഴി പല തരത്തിലുള്ള ദോഷഫലങ്ങൾ നമുക്ക് ഉണ്ടായേക്കാം.
ഇത്തരത്തിൽ നമ്മുടെ ചർമ്മത്തിലെ കാന്തി വർധിപ്പിക്കുന്നതിനും ചർമം സംരക്ഷിക്കുന്നതിനും ഏറ്റവും അനുയോജ്യമായ ഒന്നാണ് കോളാജെൻ. അതിനാൽ തന്നെ ഇന്ന് ഒട്ടുമിക്ക ആളുകളും കൊളാജെൻ സപ്ലൈ എടുക്കാറുണ്ട്. ഈ കോളാജെൻ ചർമ്മത്തിന് മാത്രമല്ല പലതരത്തിലുള്ള അവയവങ്ങൾക്കും ഇത് ഉത്തമമാണ്. രക്തക്കുഴലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും രക്തയോട്ടം സുഖകരമാക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്.
അതുപോലെ തന്നെ മസിലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മസിൽ സംബന്ധമായ രോഗങ്ങളെ കുറയ്ക്കുന്നതിനും ഇത് ആവശ്യമാണ്. എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും നട്ടെല്ലിന്റെ ഡിസ്കുകളുടെ ആരോഗ്യത്തിനും എല്ലാം ഇത് അത്യാവശ്യം ആയിട്ടുള്ള ഒരു ഘടകമാണ്. അതോടൊപ്പം തന്നെ ചർമ്മത്ത് ഉണ്ടാകുന്ന ചുളിവുകളും വരകളും പാടുകളും എല്ലാം നീക്കി നമ്മുടെ മുഖത്തെ ചെറുപ്പം ഉളവാക്കാനും ഇത് സഹായകരമാണ്.
നമ്മുടെ ചർമ്മത്തിന്റെ എല്ലാതരത്തിലുള്ള പ്രവർത്തനങ്ങൾക്കും ഇത് അത്യന്താപേക്ഷിതമാണ്. ചെറിയ പ്രായത്തിൽ തന്നെ മുഖത്ത് ചുളിവുകളും വരകളും വരുന്നതും മുഖത്ത് പ്രായം അധികമായി തോന്നിക്കുകയും ചെയ്യുകയാണെങ്കിൽ കൊളാജെൻ കുറഞ്ഞു വരികയാണെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും. ഇത് ഒരു പശ പോലെ നമ്മുടെ അവയവങ്ങളിലേക്ക് ചേർന്ന് നിന്നുകൊണ്ട് ശരീരത്തെ സംരക്ഷിക്കുന്ന ഒരു പ്രോട്ടീനാണ് ഇത്. തുടർന്ന് വീഡിയോ കാണുക.