യൂറിക്കാസിഡിനെ പൂർണമായും ഒഴിവാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ…| Uric Acid Treatment Malayalam

Uric Acid Treatment Malayalam : ഇന്നത്തെ കാലഘട്ടങ്ങളിൽ നാം ഓരോരുത്തരും ഏറ്റവുമധികം നേരിടുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡ്. നമ്മുടെ ശരീരത്തിലെ കിഡ്നി പുറന്തള്ളുന്ന ഒരു വേസ്റ്റ് പ്രൊഡക്റ്റാണ് ഈ യൂറിക് ആസിഡ്. വേസ്റ്റ് പ്രോഡക്റ്റ് ആണെങ്കിലും ഇത് നല്ലൊരു ആന്റിഓക്സൈഡ് കൂടിയാണ്. ഇത് നമ്മുടെ ശരീരത്തിലെ പല ഓക്സീകരണത്തെയും തടയുന്നതിന് ഉപകാരപ്രദമാണ്. എന്നാൽ ഇത് ക്രമാതീതമായി നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്നതിന്റെ ഫലമായി മറ്റു പല രോഗാവസ്ഥകളും ഉടലെടുക്കുന്നു.

പ്യൂരിൻ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളായ ബീഫ് ആട്ടിറച്ചി കോഴിയിറച്ചി വലിയ മീനുകൾ പയർ വർഗ്ഗങ്ങൾ എന്നിങ്ങനെയുള്ളവ കഴിക്കുന്നതിന്റെ ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് ഇത്. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ ഇവ നമ്മുടെ കിഡ്നിയിൽ വന്ന അടിഞ്ഞു കൂടുകയും ഇതൊക്കെ ക്രമാതീതമായി വർധിക്കുമ്പോൾ ചെറിയ ജോയിന്റുകളിൽ വന്ന് അടിയുകയും ചെയ്യുന്നു.

ഇത് ചെറിയ ജോയിന്റുകളിൽ വേദനയ്ക്കും ഇൻഫ്ളമേഷനുകൾക്കും കാരണമാകുകയും ചെയ്യുന്നു. ഇത് കിഡ്നിയിൽ തന്നെ അധികമായി കാണുമ്പോൾ യൂറിക് ആസിഡ് സ്റ്റോണുകൾ രൂപപ്പെടുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത് കിഡ്നി ഫെയിലറിന്റെ ഒരു കാരണമായി മാറിയേക്കാവുന്ന ഒന്നാണ്. അതിനാൽ തന്നെ യൂറിക്കാസിഡ് മറികടക്കേണ്ടത് അത്യാവശ്യമാണ്.

അതിനായി പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കുറയ്ക്കുകയും ധാരാളം ഇലക്കറികളും പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുകയും ആണ് വേണ്ടത്. ഫൈബർ കണ്ടെന്റുകൾ നമ്മുടെ ശരീരത്തിലെ യൂറിക്കാസിഡിനെ കുറയ്ക്കാൻ സാധിക്കുന്നു. മത്തൻ ക്യാരറ്റ് ബീറ്റ്റൂട്ട് എന്നിങ്ങനെയുള്ളവയാണ് ഇതിനെ ഏറ്റവും അനുയോജ്യം. തുടർന്ന് വീഡിയോ കാണുക.