പ്രസവത്തിനു ശേഷമുള്ള പൈൽസ് എന്ന രോഗാവസ്ഥയെ മറി കടക്കാൻ ഇക്കാര്യങ്ങൾ ആരും കാണാതെ പോകരുതേ…| Piles After Pregnancy

Piles After Pregnancy : മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഭക്ഷണരീതിയിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. പണ്ടുകഴിച്ചിരുന്ന പോഷകമായ ആഹാരങ്ങൾ ഇന്ന് നമ്മുടെ ഭക്ഷണത്തിൽ കാണാറിയില്ല. ഇതിന്റെ എല്ലാം ഫലമായി ഒട്ടനവധി രോഗാവസ്ഥകളാണ് ഉണ്ടാകുന്നത്. ഇതിൽ ഉൾപ്പെടുന്ന ഒന്നാണ് പൈൽസ്. ഇന്ന് ഇത് പ്രസവത്തിനുശേഷം ഒട്ടനവധി സ്ത്രീകളെയാണ് ഇത് ബാധിക്കുന്നത്. പൈൽസ് എന്നത് മലദ്വാരമായി ബന്ധപ്പെട്ട ഒരു രോഗാവസ്ഥയാണ്.

മലദ്വാരത്തിലെ രക്തക്കുഴലുകൾ വികസിച്ച് ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. ഈ ഒരു അവസ്ഥയുടെ പ്രധാന ലക്ഷണം എന്ന് പറയുന്നത് മലബന്ധമാണ്. മലം ഉറച്ചു പോകുന്നത് മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഇത് മൂലം മലം പോകുമ്പോൾ പ്രഷർ ചെലുത്തേണ്ടി വരുന്നു. ഇതുവഴി അവിടുത്തെ രക്ത കുഴലുകൾക്ക് പൊട്ടൽ വരെ ഉണ്ടാകുന്നു. ഇത്തരത്തിൽ പൈൽസ് ഉള്ളവർക്ക് മലത്തോട് ഒപ്പം രക്തത്തിന്റെ അംശവും കാണാൻ സാധിക്കും.

ഇത്തരത്തിൽ പൈൽസ് ഉള്ളവരിൽ കഠിനമായ വേദനയാണ് ഉണ്ടാകുന്നത്. ഇവർക്ക് മലം പോകുന്നതു പോലും വേദനാജനകമാണ്. മലബന്ധത്തിന് പുറമേയും ചൊറിച്ചിലും ഇവർക്ക് ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള രക്തക്കുഴലുകളിലെ തടിപ്പുകൾ ചിലവരിൽ മലദ്വാരത്തിന് ഉള്ളിൽ തന്നെയാണ് കാണപ്പെടുന്നത്. എന്നാൽ മറ്റു ചിലരിൽ ഇത് മലത്തോടൊപ്പം പുറന്തള്ളപ്പെടുകയും അതിനു ശേഷം അത് ഉള്ളിലേക്ക് പോവുകയും ചെയ്യാറുണ്ട്.

ഈ ഒരു അവസ്ഥ മറ്റ് അവസ്ഥയെക്കാളും വേദനാജനകമാണ്. ഇത്തരത്തിലുള്ള മൂലക്കുരുവിന് യഥാർത്ഥ കാര്യം തിരിച്ചറിഞ്ഞ് അതിനെ വേണം ആദ്യം ചികിത്സിക്കേണ്ടത്. ഇത്തരം കാര്യങ്ങൾക്ക് വേണ്ടി നാം പ്രധാനമായും ചെയ്യേണ്ടത് നാരുകളും പോഷകങ്ങളും ധാരാളം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക എന്നത് തന്നെയാണ്. ഇതിനായി ധാരാളം നാരുകൾ അടങ്ങിയ ഫ്രൂട്ട്സുകളും വെജിറ്റബിൾസുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *