Easy way to clean fish മീൻ കഴിക്കുന്നവർ ആയിരിക്കും എല്ലാവരും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കേണ്ടത് മീൻ വെട്ടുന്നവർ അതുപോലെതന്നെ മീൻ കഴിക്കുന്നവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമുക്കെല്ലാവർക്കും മീൻ ചെമ്മീൻ ഉണക്കമീൻ എന്നിവ ഇഷ്ടമാണ്. ഈ മീൻ ക്ലീൻ ചെയ്യുമ്പോഴും കുക്ക് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട്.
ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഇത് നല്ല ടേസ്റ്റിയായി കറി വെയ്ക്കാൻ സാധിക്കുന്നതാണ്. അതിനു വേണ്ട കുറച്ചു നല്ല ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ. ചില മീൻ കറിവെച്ച് കഴിയുമ്പോൾ മീൻ കറിക്കും അതുപോലെതന്നെ മീനിനും ഒരു ചെളിയുടെ ടേസ്റ്റ് സ്മെല്ല് ഉണ്ടാക്കാറുണ്ട്.
ഇത്തരത്തിലുള്ള പ്രശ്ന ആറ്റിലെ മീനിന് ഉണ്ടാകാറ്. ഇങ്ങനെ വരുമ്പോൾ ആർക്കും കറി കഴിക്കാൻ തോന്നില്ല. അതുകൊണ്ട് ഈ ടെസ്റ്റ് എങ്ങനെ മാറ്റാൻ എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ മീൻ ക്‌ളീൻ ചെയ്യുന്ന പോലെ കല്ലുപ്പ് പൊടിയുപ്പ് ഇട്ട് ഉരച്ചു ക്ലീൻ ചെയ്തു എടുക്കാൻ സാധിക്കുന്നതാണ്. അതിനുശേഷം പിന്നീട് ഇതുപോലെ ഒരു കലത്തിലേക്ക് കുറച്ച് വെള്ളം എടുക്കുക. അതിലേക്ക് രണ്ട് സ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ നാരങ്ങാനീരായാലും നല്ലതാണ്.
പിന്നീട് ചേർത്തു കൊടുക്കേണ്ട ഒരു സ്പൂൺ മഞ്ഞൾപ്പൊടിയാണ്. അതുപോലെതന്നെ ഒരു സ്പൂൺ കല്ലുപ്പ് പൊടിയുപ്പ് ചേർത്തു കൊടുക്കാം. ഈ വെള്ളത്തിലേക്ക് പത്തു പതിനഞ്ചു മിനിറ്റ് മീൻ ഇട്ട് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മീനിലെ ചെളിയുടെ ടെസ്റ്റ് പോയി കിട്ടുന്നതാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്നവയാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Ansi’s Vlog