എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. യൂറികസിഡ് വർദ്ധിച്ചത് കൊണ്ടുവരുന്ന പ്രശ്നങ്ങൾ നേരിടുന്ന പലരും നമ്മുടെ ഇടയിൽ ഉണ്ട്. എന്താണ് യൂറിക്കസിഡ് എങ്ങനെയാണ് ഇത് മാറ്റിയെടുക്കാൻ സാധിക്കുക. ഇത് ശരിക്കും ഒരു വില്ലനാണോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
ഒരുകാലത്ത് അല്ലെങ്കിൽ ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപ് യൂറിക്കസിഡ് എന്ന് പറയുന്ന ഒരു പ്രോഡക്റ്റ് ആയിട്ടല്ല കിഡ്നി ഇത് കളഞ്ഞിരുന്നത്. പണ്ട് ഇത് ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെട്ടിരുന്നത് അല്ലാട്ടോയിൻ എന്ന വസ്തുവായാണ്. യൂറികേസ് എന്ന് പറയുന്ന എൻസൈ നമ്മുടെ ശരീരത്തിൽ ഉണ്ടായിരുന്നു. ഇത് യൂറിക് ആസിഡിനെ അലന്റോയിനായി മാറ്റിയിരുന്നു.
എന്നാൽ ഇന്ന് പരിണാമത്തിന്റെ നാൾ വഴികളിൽ എവിടെയോ വെച്ച് നമുക്ക് ഈ പറയുന്ന അലന്റോയിൻ എന്ന വസ്തു മാറുകയും പകരം യൂറിക്കാസിഡ് ആയി തന്നെ ശരീരത്തിൽ നിന്ന് പുറത്തേക്ക് പോവുകയുമാണ് ചെയ്യുന്നത്. കിഡ്നിയാണ് യൂറിക്കാസിഡ് പുറത്തേക്ക് തള്ളുന്നത്. യൂറിക് ആസിഡ് എന്ന് പറയുന്നത് വെറും കേവലമായ വേസ്റ്റ് ആണോ എന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്.
ഒരുപക്ഷേ നമ്മുടെ ശരീരത്തിലുള്ള ഏറ്റവും നല്ല ആന്റി ഓക്സിഡന്റ് ആണ് യൂറിക് ആസിഡ്. നമുക്കെല്ലാവർക്കും അറിയാം എന്താണ് ആന്റിഓക്സിഡന്റ് എന്ന്. ഇത് ഒരു ആന്റിഓക്സിഡന്റ് ആണ് എന്നതുപോലെ തന്നെ ഇത് ഒരു പ്രോ ഓസിഡന്റ് കൂടിയാണ്. ശരിയായ ശാരീരിക പ്രവർത്തനത്തിന് യൂറിക്കാസിഡ് ആവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health