ഇന്നത്തെ സമൂഹം നേരിടുന്ന ഒരു പ്രശ്നമാണ് അമിതമായിട്ടുള്ള കൊളസ്ട്രോൾ. ശരീരത്തിൽ കൊളസ്ട്രോൾ അമിതമാകുന്നത് നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ കൊളസ്ട്രോൾ വർധിക്കുമ്പോഴാണ്. ഇത്തരത്തിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ധാരാളമായി കഴിക്കുന്നതിന്റെ ഫലമായി ശരീരത്തിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്നു. ഇത് രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുമ്പോൾ ഹാർട്ടറ്റാക്ക് ഹാർഡ് ബ്ലോക്ക് സ്ട്രോക്ക് എന്നിങ്ങനെ ഒട്ടനവധി അവസ്ഥകൾ ഉണ്ടാക്കുകയും ചെയ്യുന്നു.
അതിനാൽ തന്നെ കൊളസ്ട്രോളുകൾ നമ്മുടെ ശരീരത്തിന് ദോഷകരമായിട്ടുള്ള ഫലങ്ങളാണ് നൽകുന്നത്. ഇത്തരത്തിലുള്ള കൊളസ്ട്രോളുകൾ രണ്ടായിട്ടാണ് തരംതിരിച്ചിട്ടുള്ളത്. ഒന്ന് നല്ല കൊളസ്ട്രോൾ മറ്റൊന്ന് ചീത്ത കൊളസ്ട്രോൾ. ഇത്തരത്തിൽ നാം ഓരോരുത്തരും തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് എൽഡിഎൽ കൊളസ്ട്രോൾ ആയ ചീത്ത കൊളസ്ട്രോൾ ധാരാളമായി ശരീരത്തിൽ എത്തുന്നതിന് ഫലമായിട്ടാണ് ഹൃദയസംബന്ധം ആയിട്ടുള്ള രോഗങ്ങൾ ഉണ്ടാകുന്നത് എന്ന്. എന്നാൽ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോൾ.
കൊണ്ട് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും നമ്മുടെ ശരീരത്തിന് ഉണ്ടാകുന്നില്ല. ഇത്തരത്തിലുള്ള എൽഡിഎൽ കൊളസ്ട്രോൾ അതിന്റെ ഓക്സീകരണം സംഭവിക്കുകയാണെങ്കിൽ മാത്രമേ ശരീരത്തിന് ഹാനികരമായി മാറുന്നുള്ളൂ. അത്തരത്തിലുള്ള ഓക്സിഡയിസ്ഡ് എൽഡിഎൽ ആണ് ഹൃദയാഘാതത്തിന്റെ പിന്നിലുള്ളത്. അതിനാൽ തന്നെ എൽഡിഎൽ കൊളസ്ട്രോൾ ചീത്തയായ കൊളസ്ട്രോൾ അല്ല ചീത്തയാക്കപ്പെടുന്ന കൊളസ്ട്രോൾ ആണ്. അത്തരത്തിൽ വറുത്തതും പൊരിച്ചതും.
ആയിട്ടുള്ള പദാർത്ഥങ്ങൾ ധാരാളമായി കഴിക്കുന്നതിന്റെ ഫലമായിട്ടാണ് ഓക്സിഡയിസിഡ് എൽഡിഎൽ ശരീരത്തിൽ ഉണ്ടാകുന്നത്. അതിനാൽ തന്നെ പൂരിത കൊളസ്ട്രോൾ ഒരിക്കലും നമ്മുടെ ശരീരത്തിന് ഹാനികരം ആകുന്നില്ല. ഇത്തരത്തിൽ പൂരിത കൊളസ്ട്രോൾ ഏറ്റവും അധികമായി അടങ്ങിയിട്ടുള്ളത് ഡയറി പ്രോഡക്ടുകളിലാണ്. പാല് നെയ്യ് തൈര് എന്നിങ്ങനെയുള്ളവയിലാണ് പൂരിത കൊളസ്ട്രോൾ ധാരാളമായി അടങ്ങിയിട്ടുള്ളത്. തുടർന്ന് വീഡിയോ കാണുക.