Toothache Home Remedy : നമ്മുടെ മുഖസൗന്ദര്യത്തിന്റെ ഒരു ഭാഗമാണ് നമ്മുടെ പല്ലുകൾ. മുല്ല മുട്ട് പോലെ വെളുത്തതും ആരോഗ്യപ്രദമായ പല്ലുകൾ ആണ് നാം ഏവരുടെയും ആഗ്രഹം. ആരോഗ്യമുള്ള പല്ലുകൾ ഉള്ളവർക്ക് നല്ല രീതിയിൽ ഭക്ഷണപദാർത്ഥങ്ങൾ ചവച്ചരയ്ക്കാനും അതുവഴി ദഹനം ഉണ്ടാകുവാനും സാധിക്കും. എന്നാൽ ഇന്ന് ഒട്ടനവധി ദന്തരോഗങ്ങളാണ് കണ്ടുവരുന്നത്. ഇത് നമ്മുടെ മുഖസൗന്ദര്യത്തെ തന്നെ ബാധിക്കുന്നവയുമാണ്.
പല്ലിലെ കേട് മോണവീക്കം പല്ലിലെ കറ വായനാറ്റം പല്ല് പൊട്ടിപ്പോവുക എന്നിങ്ങനെ ഒട്ടനവധിയാണ് നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. പല കാരണത്താൽ ഇത്തരത്തിൽ സംഭവിക്കാറുണ്ട്. ശരിയായ രീതിയിലുള്ള ബ്രഷിങ് ഇല്ലാത്തതാണ് ഇതിന്റെ എല്ലാം മൂല കാരണം. ഇത്തരം അവസ്ഥകൾ പൊതുവേ പ്രായമായവരിലാണ് കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കൊച്ചുകുട്ടികൾ മുതൽ ഇത് കണ്ടു വരാറുണ്ട് . അതിനാൽ തന്നെ ഇന്ന് ഒട്ടനവധി ദന്ത ക്ലിനിക്കുകൾ നമുക്ക് കാണാൻ സാധിക്കും. ഇന്ന് കൂടുതലായും പല്ല് കേടായി ഓട്ട ആവുകയാണ് പതിവ്.
കുട്ടികളിൽ ഇത് മധുര പലഹാരങ്ങൾ കൂടുതലായി കഴിക്കുന്നത് മൂലം കാണപ്പെടാറുണ്ട്. ഇത്തരത്തിൽ ഓട്ടയാകുന്ന വഴി അസഹ്യമായ വേദനയാണ് അനുഭവപ്പെടുന്നത്. ഇത് മൂലം ശരിയായ രീതിയിൽ ഭക്ഷണപദാർത്ഥങ്ങൾ ചവച്ചരക്കാനോ കഴിക്കുവാനോ സാധിക്കാതെ വരുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് ഒട്ടനവധി മാർഗ്ഗങ്ങൾ വൈദ്യശാസ്ത്രപരമായി തന്നെയുണ്ട്.
ഇവയ്ക്ക് പുറമേ നമുക്ക് നമ്മുടെ വീടുകളിൽ വച്ച് തന്നെ ചെയ്യാവുന്ന ഒരു ടിപ്പാണ് ഇതിൽ കാണുന്നത്. ഇതിനായി കുരുമുളക് ഗ്രാമ്പു വെളുത്തുള്ളി എന്നിവയാണ് വേണ്ടത്. ഇവ നമ്മുടെ പല്ലുകൾക്ക് ആരോഗ്യം ഉറപ്പുവരുത്തുന്നതിനും പല്ലുകളിലെ പഴുപ്പുകൾ നീക്കം ചെയ്യുന്നതിനും ഉത്തമമാണ്. കൂടാതെ ഗ്രാമുവിന്റെ ഉപയോഗം വായനാറ്റത്തെ ഒഴിവാക്കാനും പ്രയോജനകരമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi