Constipation symptoms in malayalam : ഒട്ടനവധി രോഗ അവസ്ഥകളാണ് നാം ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുന്നത്. ഇവ എത്രത്തോളം ആണെന്ന് നമുക്ക് ഊഹിക്കാൻ പറ്റുന്നതിനുമപ്പുറമാണ്. ഇവയുടെ എല്ലാം മൂല കാരണവും നമ്മൾ തന്നെയാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ് ഇവ നമ്മുടെ ശരീരത്ത് ഉടലെടുക്കുന്നതിന് കാരണമാകുന്നത്. ഇത്തരത്തിൽ ഭക്ഷണ രീതിയിലെ പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന ആരോഗ്യ അവസ്ഥകളാണ് ദഹനസംബന്ധമായ രോഗാവസ്ഥകൾ.
അതിൽ പ്രധാനപ്പെട്ടവയാണ് ഫിഷർ ഫിസ്റ്റുല ഐ ബി എസ് എന്നിവ. ഇവിടെ കാരണം എന്നു പറയുന്നത് മലബന്ധമാണ്. മലം ശരിയായ രീതിയിൽ പുറത്ത് പുറന്തള്ളപ്പെടാത്ത അവസ്ഥയാണ് ഇത്. കൂടാതെ മലപ്പുറം തള്ളപ്പെടുമ്പോൾ അസഹ്യമായ വേദനയും നീറ്റലും ഇത് മൂലമുണ്ടാകുന്നു. മലദ്വാരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ആണ് ഇത്. അസഹ്യമായ വേദനയാണ് ഉണ്ടാവുന്നതെങ്കിലും പുറത്തു പറയാൻ മടി കാരണം നാം ഇത് ചികിത്സിക്കാതെ മുന്നോട്ടു കൊണ്ടുപോകുന്നു.
എന്നാൽ ഇത്തരം രോഗാവസ്ഥകളുടെ കാരണങ്ങളെ മുൻകൂട്ടി നാം കണ്ടു അതിനെ മറികടക്കുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് തടയാനാകും. ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മലബന്ധത്തെ തടയുന്നതിന് ശോധന ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കേണ്ടത് അനിവാര്യമാണ്. ധാരാളം ഇലക്കറികളും പച്ചക്കറികളും നാരുകളും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൂലം.
ശരിയായ ദഹന വ്യവസ്ഥ ഉണ്ടാകുകയും മലം പുറന്തള്ളാൻ സാധിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് തൈര് . ഇത് നല്ലൊരു പ്രൊ ബയോട്ടിക്ക് തന്നെയാണ്. ഇവ നമ്മുടെ വയറിനുള്ളിലെ പൊട്ട ബാക്ടീരിയകളെ നശിപ്പിക്കുകയും ദഹന വ്യവസ്ഥയ്ക്ക് ആവശ്യമായ നല്ല ബാക്ടീരിയകളെ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ മലബന്ധം ഉള്ളവർക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് തൈര്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs