ഫിസ്റ്റുല നിങ്ങളിലെ ഒരു പ്രശ്നമാണോ? എങ്കിൽ ഇതിനെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Constipation and gas causes

Constipation and gas causes : ഇന്നത്തെ സമൂഹം ദിനംപ്രതി നേരിടുന്ന ഒരു പ്രശ്നമാണ് ദഹന സംബന്ധമായ പ്രശ്നങ്ങൾ. കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതെ വരുമ്പോൾ അത് മലബന്ധം ഗ്യാസ്ട്രബിൾ വയറുപിടുത്തം വയറുവേദന എന്നിങ്ങനെ പലതരത്തിലുള്ള അവസ്ഥകൾ സൃഷ്ടിക്കുന്നു. ജീവിതരീതിയിലും ആഹാരരീതിയിലും മാറ്റങ്ങൾ വരുന്നതാണ് ഇത്തരത്തിലുള്ള ദഹനസംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾക്ക് കാരണം. ഇത്തരത്തിൽ ദഹനക്കുറവ് മൂലം മലബന്ധം സ്ഥിരമായി തന്നെ കുട്ടികളിലും മുതിർന്നവരിലും കാണുന്നു.

ഈ മലബന്ധം കൂടെക്കൂടെ ഉണ്ടാകുമ്പോൾ മലo പോകുന്നതിനുവേണ്ടി പലതരത്തിലുള്ള സ്ട്രെസ് നാം കൊടുക്കേണ്ടതായി വരുന്നു. ഇതിന്റെ എല്ലാ0 അനന്തരഫലം എന്ന് പറയുന്നത് പൈൽ ഫിഷർ ഫിസ്റ്റുല എന്നിങ്ങനെയുള്ളവയാണ്. ഇത്തരം രോഗങ്ങൾ മലദ്വാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ തന്നെ ഇവയും യഥാവിതം ചികിത്സിക്കാൻ ആരും തയ്യാറാവാറില്ല. ഈയൊരു മെന്റാലിറ്റി തന്നെയാണ് ഈ രോഗങ്ങൾ നമ്മുടെ ഇടയിൽ വളരുന്നതിന്റെ ഒരു പ്രധാന കാരണവും.

അതിനാൽ തന്നെ ഇത്തരത്തിലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ കടന്നുവരുമ്പോൾ തന്നെ അതിനെ ചികിത്സിച്ച് ഭേദമാക്കാൻ ശ്രമിക്കേണ്ടതാണ്. അത്തരത്തിൽ ഇന്നത്തെ സമൂഹം ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് ഫിസ്റ്റുല. നമ്മുടെ വൻകുടലിന്റെ അടിഭാഗത്തുണ്ടാകുന്ന മലാശയത്തിൽ കാണുന്ന ചെറിയ പഴുപ്പുകൾ ആണ് ഇത്. ഈ പഴുപ്പുകൾ മലദ്വാരത്തിലൂടെ പുറത്തേക്ക് വരാറുണ്ട്.

ഇതിനെ സിമ്പിൾ ഫിസ്റ്റുല എന്നും കോമ്പൗണ്ട് ഫിസ്റ്റുല എന്നും രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഒരു കുരുക്കളും അതോടനുബന്ധിച്ചുള്ള പഴുപ്പുമാണ് കാണുന്നതെങ്കിൽ അതിനെ സിമ്പിൾ എന്നും ഒന്നിലധികം കുരുക്കൾ ആയിട്ടാണ് കാണുന്നതെങ്കിൽ അതിനെ കോമ്പൗണ്ട് ഫിസ്റ്റുല എന്നും പറയുന്നു. ഇത്തരത്തിലുള്ള ഫിസ്റ്റുല കൂടുതലായും കാണുന്നത് സ്ത്രീകളിലാണ്. തുടർന്ന് വീഡിയോ കാണുക.

One thought on “ഫിസ്റ്റുല നിങ്ങളിലെ ഒരു പ്രശ്നമാണോ? എങ്കിൽ ഇതിനെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Constipation and gas causes

Leave a Reply

Your email address will not be published. Required fields are marked *