പൈൽസ് രോഗ ലക്ഷണങ്ങളും ചികിത്സയും..!! അത്തരം കാര്യങ്ങളിൽ നേരത്തെ ശ്രദ്ധിക്കുക…

പൈൽസ് മൂലം ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ടാകും. എന്നാൽ പൈൽസ നേരത്തെ തന്നെ വരുന്നതിനു മുമ്പ് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ച് എല്ലാവർക്കും അറിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പൈൽസ് എന്ന് പറയുന്ന രോഗത്തെ കുറിച്ചാണ്. മലയാളികളുടെ ഇടയിലെ ഏറ്റവും കൂടുതലായി ചർച്ച ചെയ്യുന്ന അതുപോലെതന്നെ ദുർവ്യാഖ്യാനം ചെയ്യുന്നതുമായ ഒരു രോഗലക്ഷണവും കൂടിയാണ് പൈൽസ് എന്ന് പറയുന്നത്. ഇതിന് ഹെമറോയിഡ്സ് എന്ന് പറയാറുണ്ട്.

മലയാളത്തിൽ ഇതിനെ മൂലക്കുരു എന്നാണ് അറിയപ്പെടുന്നത്. മലദ്വാരവുമായി ബന്ധപ്പെട്ട എല്ലാ ലക്ഷണങ്ങളെയും പൈൽസ് ആയി തെറ്റിദ്ധരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതുകൊണ്ട് നിരവധി പ്രശ്നങ്ങൾ നമ്മൾ കാണാറുണ്ട്. മലദ്വാരവും മലാശയ സംബന്ധമായ ഗൗരവമായ അസുഖങ്ങൾ ഇതുകൊണ്ട് കൃത്യമായി ചികിത്സകൾ ലഭിക്കാതെ വളരെ വൈകി കണ്ടുപിടിക്കപ്പെടുകയും തെറ്റായ ചികിത്സകളിലേക്ക് ആദ്യമായി വഴി തെറ്റി വരുന്നത് മായ അവസ്ഥ സ്ഥിരമായി കാണാറുണ്ട്.

എന്തുകൊണ്ടാണ് പൈൽസ് വരുന്നത് നോക്കാം. മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകളുടെ വികാസമാണ് പൈൽസ്. ഇത് വളരെ നോർമലായി ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് ഇതിന്റെ സാധാരണ ഗതിയിൽ ഇത് മലദ്വാരത്തിന്റെ അടിഭാഗത്തിന്റെ ശക്തിക്ക് വേണ്ടിയാണ് ഉപകാരപ്പെടുന്നത്. ഇതിന്റെ അനിയന്ത്രിതമായ വളർച്ചയാണ് രോഗലക്ഷണവുമായി മാറ്റുന്നത്. ഇത് അതിന്റെ പൊസിഷൻ അനുസരിച്ച് ഇന്റേണൽ അതുപോലെതന്നെ എക്സ്റ്റേണൽ എന്നിങ്ങനെ രണ്ട് രീതിയിലും കാണാം കഴിയും.

ആർക്കെല്ലാം ഇത്തരം പ്രശ്നങ്ങൾ വരാനുള്ള സാധ്യതകൾ എന്ന് നോക്കാം. ഭക്ഷണരീതിയിൽ ഉണ്ടാകുന്ന ചില വ്യത്യാസങ്ങൾ. ഭക്ഷണത്തിൽ വെള്ളത്തിന്റെ അളവ് കുറയുക. അതുപോലെതന്നെ ഫൈബർ അളവ് കുറയുക ഇതെല്ലാം ഉണ്ടാകുമ്പോഴും പൈൽസ് വരാനുള്ള സാധ്യതയുണ്ട്. ഇടക്കിടെ വരുന്ന വയറ്റിളക്കം ഇതിന് കാരണമാകാറുണ്ട്. കൂടുതൽ സമയം ടോയ്‌ലെറ്റിൽ ഇരിക്കുന്നത് ശീലമുള്ളവരുണ്ട്. അത്തരത്തിലുള്ളവർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *