എന്നും ഉന്മേഷത്തോടെ ദിവസം ആരംഭിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ ഇന്നത്തെ നമ്മുടെ ജീവിതശൈലികൾ അത്തരം കാര്യങ്ങളെ നമ്മെ പ്രോത്സാഹിപ്പിക്കുന്നില്ല. ദിവസം മുഴുവൻ ഉത്സാഹത്തിന് പകരം ക്ഷീണവും തളർച്ചയും ആണ് നാം ഏവരും നേരിട്ട് കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ക്ഷീണത്തിന്റെ തളർച്ചയുടെയും പ്രധാന കാരണം എന്ന് പറയുന്നത് ഉറക്ക കുറവാണ്. ദിവസവും 7 മണിക്കൂർ മുതൽ 8 മണിക്കൂർ വരെയുള്ള ആഴത്തിലുള്ള ഉറക്കമാണ് ഓരോ വ്യക്തികൾക്കും വേണ്ടത്.
ഇത്തരത്തിൽ ശരിയായി ഉറങ്ങാതിരിക്കുകയാണെങ്കിൽ അത് പലതരത്തിലുള്ള ക്ഷീണം തളർച്ച ഉന്മേഷക്കുറവ് എന്നിവ കാരണമാകുന്നു. അമിതവണ്ണം ഉള്ളവരാണെങ്കിൽ കഴുത്തിന്റെ ഭാഗത്ത് വേദനയും ശ്വാസതടസവും കൂർക്കം വലിയും എല്ലാം ഇതോടൊപ്പം കാണുന്നു. ഇന്നത്തെ സമൂഹത്തിന് ഉറക്കം കുറയുന്നതിനെ പ്രധാന കാരണം എന്ന് പറയുന്നത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസാണ്.
ഫോണുകളും ലാപ്ടോപ്പുകളും എല്ലാം യൂസ് ചെയ്യുന്നത് ഉറങ്ങുന്ന ഈ സമയങ്ങളിലാണ്. അതിനാൽ തന്നെ ഉറക്ക് കുറവ് നേരിടുകയും അതേ തുടർന്ന് ഇത്തരം അവസ്ഥകൾ നേരിടേണ്ടി വരികയും ചെയ്യുന്നു. അതോടൊപ്പം തന്നെ തൈറോയ്ഡ് റിലേറ്റഡ് പ്രോബ്ലം ഉള്ളവർക്കും ഇത്തരത്തിൽ ക്ഷീണവും തളർച്ചയും തോന്നാറുണ്ട്. കൂടാതെ പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുന്നതും ക്ഷീണത്തിന്റെയുo ഉന്മേഷ കുറവിന്റെയും മറ്റൊരു കാരണമാണ്. ഇത്തരത്തിൽ പ്രഭാത ഭക്ഷണം കഴിക്കാതെ വരുമ്പോൾ.
ആ ദിവസത്തെ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരികയും അതേ തുടർന്ന് ഇത്തരം അവസ്ഥകൾ ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ വൈറ്റമിൻ ബി 12 പൊട്ടാസ്യം മാഗ്നീഷ്യം പോളിക് ആസിഡ് എന്നിവയും നമ്മുടെ ശരീരത്തിൽ കുറഞ്ഞു കാണുകയാണെങ്കിൽ ക്ഷീണവും ഉന്മേഷക്കുറവും നേരിടാം. തുടർന്ന് വീഡിയോ കാണുക.