ഇത് ബിപി ലക്ഷണമാണ്… ഈ കാര്യങ്ങൾ ചെയ്താൽ ബിപി നോർമലാകും…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ബ്ലഡ്‌ പ്രഷർ ആണ്. അതായത് രക്തസമ്മർദ്ദം. നമുക്കെല്ലാവർക്കും അറിയാം ഇത് വളരെ കോമൺ ആയി കാണുന്ന ഒരു അവസ്ഥയാണ്. പ്രമേഹരോഗികളെ എടുക്കുകയാണെങ്കിൽ ഒരു പത്ത് പ്രമേഹ രോഗികളിൽ ഏകദേശം ഒരു ആറു പേർക്ക് എങ്കിലും രക്ത സമ്മർദ്ദം കൂടി ഉള്ള സാഹചര്യം കാണാറുണ്ട്. ഇതുകൂടാതെ പ്രമേഹരോഗികൾ അല്ലാത്തവർക്കും വളരെ കോമൻ ആയി കാണുന്ന ഒരു പ്രശ്നമാണ് ബ്ലഡ്‌ പ്രഷർ കൂടി നിൽക്കുന്ന സാഹചര്യം. അല്ലെങ്കിൽ ഹൈപ്പർ ടെൻഷൻ എന്ന് പറയുന്ന അവസ്ഥ. ഇതിന്റെ പ്രധാനപ്പെട്ട പ്രശ്നം എല്ലാവർക്കും അറിയാവുന്നതാണ്. പ്രഷർ കൂടി നിൽക്കുന്നതിന് പ്രത്യേകിച്ച് ലക്ഷണങ്ങൾ കാണാറില്ല. ബ്ലഡ്‌ പ്രഷർ നോക്കിയില്ലെങ്കിൽ ഒരുപക്ഷേ പ്രഷർ കൂടുതലാണെന്ന് മനസ്സിലാക്കാൻ പോകുന്നില്ല. വലിയ ഒരു സകീർണതയിൽ വന്നു അവസാനിക്കുമ്പോഴാണ് പ്രഷർ വളരെ കൂടുതലാണെന്ന് നമ്മൾ മനസ്സിലാക്കുന്നത്.

വലിയ സങ്കീർണ്ണത എന്ന് പറയുന്നത് പ്രഷർ കൂടി നിൽക്കുന്ന വ്യക്തികളിൽ കാണുന്നത് ഒന്നെങ്കിൽ സ്ട്രോക്ക് അല്ലെങ്കിൽ ഹാർട് സംബന്ധമായ പ്രശ്നങ്ങൾ. അല്ലെങ്കിൽ മൂന്നാമത് വൃക്ക സംബദ്ധ പ്രശ്നങ്ങളാണ്. ഇവിടെ പറയുന്നത് എപ്പോഴാണ് ബ്ലഡ് പ്രഷർ ഉണ്ട് എന്ന് നമ്മൾ മനസ്സിലാക്കേണ്ടത്. ഇത് എങ്ങനെയാണ് നമ്മൾ മനസ്സിലാക്കേണ്ടത് തുടങ്ങി കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതുപോലെതന്നെ ഇതിനുവേണ്ടി ഡയറ്റിൽ എന്തെല്ലാം ക്രമീകരണങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കും. അതുപോലെതന്നെ എന്തെല്ലാം മരുന്നുകളാണ് രക്തസമ്മർദം ചികിത്സിക്കാനായി ഉപയോഗിക്കേണ്ടത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഹൈ ബ്ലഡ് പ്രഷറിലെ റെഡ് ഫ്ലാഗ് സൈൻ എന്താണ്. ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഇത് വളരെ സീരിയസ് ആയി കണ്ടു ഉടനെ തന്നെ പരിഹാരം കാണേണ്ടത് ആണ്. ഈ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമുക്കെല്ലാവർക്കും അറിയാം പ്രഷർ എന്ന് പറഞ്ഞാൽ നമ്മുടെ രക്ത ധമനികളിൽ ബ്ലഡ്‌ സർക്കുലേറ്റ് ചെയ്യുമ്പോൾ അതിൽ അതിന്റെ ഭിത്തികൾക്ക് വരുന്ന പ്രഷറിനെ ആണ് ബ്ലഡ് പ്രഷർ എന്ന് മനസ്സിലാക്കുന്നത്.

ഇതിന് രണ്ടു വാല്യുക്കളുണ്ട്. നോർമൽ ബ്ലഡ് പ്രഷർ എന്ന് പറയുമ്പോൾ. 120/80 ആണ് ആവശ്യമുള്ളത്. 120 – 139 വരെ നോർമലല്ല എങ്കിലും ഹൈപ്പർ പ്രഷർ അല്ല. 140 ടെ മുകളിൽ പോകുമ്പോള്‍ ഹൈ ബ്ലഡ്‌ പ്രഷർ എന്ന രീതിയിൽ മനസ്സിലാക്കുന്നുണ്ട്. ഇതിന് ചെയ്യേണ്ടത്. ബ്ലഡ് പ്രഷർ മോണിറ്റ്ററിംഗ് ആണ്. ഇതിന് ചെയ്യേണ്ട കാര്യം വളരെ റിലാക്സ് ആയിരിക്കുമ്പോഴാണ് ഇത് ചെക്ക് ചെയ്യേണ്ടത്. ടെൻഷനുള്ള സമയത്ത് സ്‌ട്രെസ്‌ ആയിരിക്കുന്ന സമയത്ത്. ചിലപ്പോൾ പ്രഷർ കൂടി നിൽക്കാം. 140 മുകളിൽ പോകുമ്പോഴാണ് ഇത് ചികിത്സിച്ചു മാറ്റണമെന്ന് തീരുമാനമെടുക്കുന്നത്. ചില കേസുകളിൽ അതായത് ഹൃദ്രോഗം അല്ലെങ്കിൽ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ള സാഹചര്യത്തിൽ പ്രഷർ 130 നു താഴെ ശ്രദ്ധിക്കാറുണ്ട്.

ഒരു വ്യക്തിയുടെ പ്രായം എത്രയുണ്ട്. അവർക്ക് മറ്റ് പ്രശ്നങ്ങൾ എന്തെല്ലാം ഉണ്ട് തുടങ്ങിയ കാര്യങ്ങൾ നോക്കിയ ശേഷമാണ് കൃത്യമായി വാല്യൂ തീരുമാനിക്കുന്നത്. ഇതിനുവേണ്ടി ഡയറ്റിൽ എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്യാം എന്ന് നോക്കാം. ലൈഫ് സ്റ്റൈൽ വളരെ പ്രധാനപ്പെട്ടതാണ്. ഏകദേശം 150 മിനിറ്റ് എങ്കിലും നല്ല രീതിയിലുള്ള വ്യായാമം പ്രധാനപ്പെട്ട ഘടകമാണ്. അതുപോലെതന്നെ അമിതമായ രീതിയിൽ വണ്ണം വയ്ക്കാതെ രീതിയിൽ മുനോട്ട് കൊണ്ട് പോകാമെങ്കിൽ അത് വളരെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ സ്മോക്കിങ് പുക വലി ശീലം ഉണ്ടെങ്കിൽ അത് പൂർണമായി മാറ്റിയെടുക്കേണ്ടതാണ്. അമിതമായി മദ്യപിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് പ്രതികൂലമായി ബാധിക്കുന്നതാണ്. അതുപോലെതന്നെ കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതലായി ഉപ്പ് ഉൾപ്പെടുത്തി കഴിക്കുകയാണെങ്കിൽ അത് ഒഴിവാക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *