എല്ലാ വീട്ടിലും ഉണ്ടാകുന്നതാണ് കല്ലുപ്പ്. കല്ലുപ്പ് ഇല്ലാത്ത വീടുകൾ ഇല്ല അങ്ങനെ തന്നെ പറയാം. ഇന്ന് ഇവിടെ പറയുന്നത് കല്ലുപ്പ് ഉപയോഗിക്കുന്നവർക്ക് അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ്. സാധാരണയായി മിക്കവാറും എല്ലാവരും കല്ലുപ്പ് ഉപയോഗിക്കുന്നവരാണ്. അതുപോലെതന്നെ ചിലർ വളരെ എളുപ്പത്തിന് വേണ്ടി പൊടിയുപ്പ് ഉപയോഗിക്കാറുണ്ട്. എന്നാൽ പൊടിയുപ്പിനെക്കാൾ ഏറ്റവും നല്ലത് കല്ലുപ്പ് ഉപയോഗിക്കുന്നതാണ്. എന്നാൽ കല്ലുപ്പ് ഉപയോഗിക്കുമ്പോൾ നമുക്ക് കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും.
അതിന് കുറച്ച് പരിഹാരമാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ. കല്ലുപ്പ് ഉപയോഗിക്കാനായി കുറേപേർക്കെങ്കിലും കുറച്ചു ബുദ്ധിമുട്ടുണ്ടാകും. അതായത് കല്ലുപ്പ് ഉപ്പേരി ഉണ്ടാക്കുമ്പോൾ ഉപയോഗിക്കുകയാണെങ്കിൽ അത് അങ്ങനെ തന്നെ കിടക്കുന്നതാണ്. അതുപോലെതന്നെ പൊടിയുപ്പ് ഉപയോഗിച്ച് ശീലിച്ചവർക്ക് കല്ലുപ്പിന്റെ അളവ് അറിയാനും വളരെ ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
ഇത്ര സന്ദർഭങ്ങളിൽ ചെയ്യാൻ കഴിയുന്ന കാര്യം എന്ന് പറയുന്നത് കല്ലുപ്പ് പൊടിച്ചു ഉപയോഗിക്കുക എന്നതാണ്. ഇത് പൊടിയുമ്പോൾ തന്നെ കട്ട കട്ടയായി കിട്ടുന്നതാണ്. പൊടി തന്നെയായിരിക്കും ഇതിൽ കട്ട ഉണ്ടായിരിക്കും. പിന്നീട് കുറച്ചു ദിവസം കൂടി വെച്ച് കഴിഞ്ഞാൽ വീണ്ടും കട്ടപിടിച്ചിരിക്കുന്നതാണ്. സാധാരണ വാങ്ങിക്കുന്ന പൊടിയുപ്പ് പോലെ കിട്ടണമെന്നില്ല. ഇത് കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്. ഇതിനായി ചെയ്യേണ്ട കാര്യം എന്താണെന്ന് നോക്കാം.
നമ്മൾ വാങ്ങിക്കുന്ന കല്ലുപ്പ് മിക്സിയുടെ ജാറിൽ ഇട്ട് നല്ല രീതിയിൽ പൊളിച്ചടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇത് നല്ല പോലെ പൊടിഞ്ഞ കിട്ടുന്നതാണ്. പിന്നീട് ഇത് ഒരു പാനിൽ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ഇത് നല്ലപോലെ ചൂടാക്കിയെടുക്കുക. പിന്നീട് ഇത് ചൂടാറാനായി വെക്കാവുന്നതാണ്. വീണ്ടും ഇത് മിക്സി ജാറിൽ ഇട്ട് പൊടിക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണിത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : info tricks