ക്യാരറ്റ് ഉപയോഗിച്ച ഒരു കിടിലൻ സ്നാക്സ് ആണ് ഇവിടെ തയ്യാറാക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇവിടെ അര കിലോ ക്യാരറ്റ് ആണ് എടുക്കുന്നത്. ഇത് നല്ല രീതിയിൽ തന്നെ ഗ്രേറ്റ് ചെയ്ത് എടുക്കുക. പിന്നീട് ഒരു പാത്രം സ്റ്റവിൽ വയ്ക്കുക ഇതിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് അര കപ്പ് വെള്ളം കൂടി ഒഴിച്ച് കൊടുക്കുന്നു.
ഇത് നല്ലപോലെ ഉരുക്കി എടുക്കുക. ഇങ്ങനെ നന്നായി ഇളക്കി കൊടുത്തശേഷം ഇതിലേക്ക് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ഇട്ട് കൊടുക്കുക. ഇത് നന്നായി ഇളക്കി മിസ്സ് ചെയ്തെടുക്കുക. ഇത് നന്നായി തിളപ്പിച്ച് എടുക്കുക. ഒരു 5 മിനിറ്റ് വേവിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് 50 ഗ്രാം മിൽക്ക് മെയ്ഡ് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് നന്നായി വീണ്ടും ഇളക്കി കൊടുക്കുക. ഇത് നന്നായി വഴറ്റിയെടുക്കുക.
പിന്നീട് ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക. പിന്നീട് ഇത് വീണ്ടും വഴറ്റിയെടുക്കുക. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ക്യാരറ്റ് ഹൽവ ആണ് ഇത്. അവസാനമായി ഇതിലേക്ക് ഏലക്ക പൊടിച്ചത് കൂടി ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി മിസ്സ് ചെയ്തു കൊടുക്കുക.
നന്നായി ചൂട് കുറച്ചു വേണം ഇത് മിസ്സ് ചെയ്ത് എടുക്കാൻ. ഇത് പിന്നീട് ഒരു സ്റ്റീൽ പാത്രം എടുക്കുക അതിൽ എല്ലാ ഭാഗത്തും എണ്ണ തടവി കൊടുക്കുക. പിന്നീട് കാരറ്റ് ഹൽവ ഇതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. നല്ല രീതിയിൽ തന്നെ സെറ്റ് ചെയ്തു എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : E&E Kitchen