രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാനായി എന്ത് വെറൈറ്റി ചെയ്യുമെന്ന് ആലോചിക്കുകയാണെങ്കിൽ ഒന്നും നോക്കേണ്ട ഈ കാണിക്കുന്നത് തയ്യാറാക്കിയാൽ മതി സംഭവം അടിപൊളിയാണ്. വീട്ടിലുള്ള ഓട്സ് ഉപയോഗിച്ച് ഈ വെറൈറ്റി ഐറ്റം തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതിനായി ആദ്യം ഒരു പാൻ എടുത്ത് ശേഷം ഒരു കപ്പ് ഓട്സ് ഇട്ടുകൊടുക്കുക. പിന്നീട് മൂന്നാലു മിനിറ്റ് മീഡിയം ഫ്ലെയ്മിൽ വച്ച് ഇത് നല്ലതുപോലെ വറുത്തെടുക്കുകയാണ് വേണ്ടത്. ഏത് കമ്പനിയുടെ ഓട്സ് വേണമെങ്കിൽ എടുക്കാവുന്നതാണ്. ഒരു നാലു മിനിറ്റ് കഴിയുമ്പോൾ ഓട്സ് നല്ലപോലെ വറുത്തെടുക്കാവുന്നതാണ്. ഇനി ഇത് മുഴുവനായി ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം.
ഇതേലേക്ക് തന്നെ ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇതിലേക്ക് അര ടീസ്പൂൺ കടുക് ഇട്ട് പൊട്ടിച്ചെടുക്കുക. ഇത് പൊട്ടുന്നതോടൊപ്പം തന്നെ ഇതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് പരിപ്പ് ആണ് ചേർത്തു കൊടുക്കുന്നത്. ഇത് ശ്രദ്ധിക്കാതെ പോകല്ലേ. നിറം മാറി വരുമ്പോൾ ഒരു മൂന്ന് ടേബിൾസ്പൂൺ സവാള കൊത്തി അറിഞ്ഞത്. അതുപോലെതന്നെ നല്ല എരിവുള്ള പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും അതുപോലെതന്നെ ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്തു കൊടുക്കുക.
അതുപോലെതന്നെ രണ്ടു വറ്റൽമുളക് നടു മുറിച്ചത് ചേർത്തു കൊടുക്കുക. ഈ ഇട്ട് കൊടുതിരിക്കുന്ന സവാളയും അതുപോലെതന്നെ പച്ചമുളക് ഒരുപാട് വാട്ടാനായി നിൽക്കേണ്ട. അതിനുമുൻപായി തന്നെ ക്യാരറ്റ് ഇട്ട് കൊടുക്കുക. ഇത് ചെറിയ പീസ് ആയി മുറിച്ചത് ആണ് ചേർത്ത് കൊടുക്കേണ്ടത്. അതോടൊപ്പം തന്നെ ബീൻസ് വട്ടത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. പിന്നീട് കാൽ കപ്പ് തേങ്ങ ചിരകിയത്. അതുപോലെതന്നെ രണ്ട് കപ്പ് കറിവേപ്പിലയും കൊടുത്തശേഷം ഇത് നല്ലതുപോലെ വേവിച്ചെടുക്കുക.
ഒന്ന് ചെറുതായി വാടി വരുമ്പോൾ ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ഈ വെള്ളത്തിൽ കിടന്ന് ഈ വെജിറ്റബിൾസ് നല്ലതുപോലെ വെന്തു വരുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്. ഈ വെള്ളം നല്ലതുപോലെ തിളച്ച് ഇതുപോലെ വെജിറ്റബിൾസ് വെന്ത് വരുന്ന സമയത്ത് നേരത്തെ വറുത്തു വച്ചിരിക്കുന്ന ഓട്സ് മുഴുവനായി ഇട്ട് കൊടുക്കുക. നല്ല ടേസ്റ്റി ആയിട്ടുള്ള ഓട്സ് ഉപ്പുമാവ് ആണ് ഇവിടെ തയ്യാറാക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Lillys Natural Tips