ഉലുവ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ… ഭക്ഷണത്തിൽ ഉലുവ ചേർത്താൽ സംഭവിക്കുന്നത് കണ്ടോ…

ഗുണങ്ങൾ അറിയാതെ ഭക്ഷണത്തിൽ കാലങ്ങളായി ചേർക്കുന്ന പല വസ്തുക്കളും ഉണ്ട്. നാം പാരമ്പര്യമായി കണ്ടുവരുന്ന ചില കാര്യങ്ങൾ കൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തുവരുന്നത്. എന്നാൽ ഇത്രത്തോളം വസ്തുക്കൾ ചേർക്കുന്നത് ശരീരരോഗ്യത്തിന് വളരെ ഗുണം നൽകുന്നുണ്ട് എന്ന കാര്യങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. ഒരേ സമയം തന്നെ ഭക്ഷണമായും ശരീരത്തിന് ആവശ്യമായി മരുന്നായി ഉപയോഗിക്കാവുന്ന ഒരു ഔഷധമാണ് ഉലുവ. ഇന്ത്യൻ മരുന്നുകളിൽ പ്രത്യേകിച്ച് ആയുർവേദത്തിൽ ഉലുവ ഒരു പ്രധാന ഇൻഗ്രീഡിയന്റ് ആയി ഉപയോഗിച്ചു വരുന്നുണ്ട്. ഉലുവയിൽ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ഘടകം എന്ന് പറയുന്നത് അയണാണ്. കൂടാതെ പ്രോട്ടീൻ റിച്ച് അളവിൽ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്.

കൂടാതെ എത്രമാത്രം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് അത്രയേറെ ഫൈബറും ഇതിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ഈ ഒരു കോമ്പിനേഷൻ നിരവധി ഗുണങ്ങൾ നൽകുന്നുണ്ട്. കൂടാതെ ഇതിനകത്ത് അടങ്ങിയിട്ടുള്ള ആൽക്കലോയ്ട്കളും നമ്മുടെ പല രോഗങ്ങളും പ്രത്യേകിച്ച് മലയാളികളെ ബാധിക്കുന്ന പല തരത്തിലുള്ള ജീവിത ശൈലി രോഗങ്ങളും മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഏറ്റവും കൂടുതലായി ഉലുവയുടെ ആക്ഷൻ കാണാൻ കഴിയുക നമ്മുടെ വയറിനകത്ത് ആണ്. പ്രത്യേകിച്ച് നെഞ്ചെരിച്ചിൽ പോലുള്ള കണ്ടീഷനിൽ നമുക്ക് ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കാവുന്നതാണ്.


കൂടാതെ ആസിഡിറ്റി ഗ്യാസ് ദഹനക്കേട് പോലുള്ള പ്രശ്നങ്ങൽക്ക് ഉലുവ പൊടിച്ചു കഴിക്കുന്നത് വയറിലെ അസ്വസ്ഥത മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. അമിതമായ നെഞ്ചരിച്ചിലുള്ളവർ ഉലുവ പൊടിച്ച് അല്പം മോരിൽ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഉലുവയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് കഴിക്കുന്നത് മല ബന്ധവും തുടർന്ന് ഉണ്ടാകുന്ന പൈൽസ് പോലുള്ള രോഗങ്ങൾ തടയാനും സഹായിക്കുന്നു. അതുപോലെതന്നെ വാത രോഗങ്ങൾ കുറയ്ക്കാനുള്ള കഴിവും ഇതിൽ അടങ്ങിയിട്ടുണ്ട്.

സ്ത്രീകൾക്ക് പ്രസവാനന്തര ചികിത്സയിൽ വളരെയേറെ പ്രാധാന്യമുള്ളതാണ് ഉലുവക്ക്. ഈ സമയത്ത് ഉലുവ ലാഹ്യം ആയും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും കഴിക്കുന്നത് സ്ത്രീകൾക്ക് വളരെയധികം ഗുണം ചെയ്യുന്നുണ്ട്. അതുപോലെതന്നെ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ കുറയ്ക്കാനും ഇത് വളരെയേറെ സഹായിക്കുന്നു. ഇതിന്റെ മറ്റൊരു പ്രധാനപ്പെട്ട ഫങ്ക്ഷന് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥികൾ തൈറോയ്ഡ് ഗ്രന്ഥി അതുപോലെതന്നെ സ്ത്രീകലിലെ ഓവറുകളിൽ ഇവയുടെ മൂന്നിന്റെയും ഫംഗ്ഷൻ ക്രമ പ്പെടുത്താൻ ഉലുവക്ക് വളരെയേറെ പങ്കുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *