പല്ലിയെ വീട്ടിൽ നിന്ന് ഇനി വളരെ വേഗം തുരത്താം..!! ഇതിലും നല്ല വഴി ഇനി വേറെയില്ല…

എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട് എല്ലാവരുടെയും വീടുകളിൽ പ്രധാന ശല്യക്കാരൻ ആണ് പല്ലി. പല്ലിയെ ഓടിക്കാൻ ആയി പലതരത്തിലുള്ള മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാൽ ഒരെണ്ണം പോലും അവശേഷിക്കാതെ നമ്മുടെ വീട്ടിൽ നിന്ന് പൂർണ്ണമായി പല്ലിയെ തുരത്താൻ എന്താണ് വഴി എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഒരു സ്പ്രേ വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.

നമ്മുടെ വീട്ടിലുള്ള രണ്ടുമൂന്ന് ഐറ്റംസ് ഉപയോഗിച്ചുകൊണ്ട് തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല ഇത് ഒരു പ്രാവശ്യം മാത്രം ഉപയോഗിച്ചാൽ മതി. അപ്പോൾ തന്നെ നല്ല ഒരു റിസൾട്ട് കാണാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാമെന്നാണ് ഇവിടെ പറയുന്നത്. ഇതിലേക്ക് ആദ്യം തന്നെ ആവശ്യമുള്ളത് വെളുത്തുള്ളി ആണ്. ഒരു അഞ്ചു അല്ലി വെളുത്തുള്ളി ഇട്ടുകൊടുക്കുക. ഇതിന്റെ തൊലി കളയേണ്ട ആവശ്യമില്ല. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഗ്രാമ്പുവാണ്.

ഒരു അര ടീസ്പൂൺ ഗ്രാമ്പു കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് അയമോദകം ആണ്. ഇത് എല്ലാ വീടുകളിലും ഉണ്ടാകണമെന്നില്ല. ഇല്ലായെങ്കിൽ ഇത് ഒഴിവാക്കുക. അയമോദകം ചേർക്കുന്നത് വളരെ നല്ലതാണ്. ഇതിന്റെയെല്ലാം സ്മെല്ല് പല്ലിക്ക് തീരെ ഇഷ്ടമില്ലാത്തതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു സവാള കൂടിയാണ്. ഇവയെല്ലാം ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക.

പിന്നീട് ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് ഇത് ഒരു അരിപ്പയിൽ നല്ലപോലെ അരച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യം വിനാഗിരിയാണ്. രണ്ടു ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ മിക്സ് ചെയ്ത് കൊടുക്കുക. ഇത് രണ്ടു മൂന്നു പ്രാവശ്യം നല്ലപോലെ അരിച്ചെടുക്കുക. പിന്നീട് ഇത് ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിച്ചു കൊടുക്കുക. എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *