ജീവിതശൈലി അസുഖങ്ങൾ പല രീതിയിൽ പലതരത്തിലും മനുഷ്യനെ അലട്ടുന്നുണ്ട്. അത്തരത്തിലുള്ള ഒരു പ്രശ്നമാണ് പ്രമേഹം ഇതുവലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. എന്താണ് പ്രമേഹം അറിയാവുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്രദമാകുന്നതാണ് ഇത്. രക്തത്തിൽ ഗ്ലൂക്കോസ് അഥവാ പഞ്ചസാരയുടെ അളവ് വളരെ കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഒരു ദീർഘ കാല രോഗം തന്നെയാണ് ഇത്. തുടക്കത്തിൽ ഇതുവലിയ ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ല.
രോഗം തുടങ്ങിയ ഒരു പത്ത് പതിനഞ്ചു വർഷം കഴിയുമ്പോൾ ആണ് ഇത്തരത്തിലുള്ള ഗുരുതരമായ ഭാവിഷതുക്കൾ മനസ്സിലാക്കുന്നത്. ഈ സമയം പ്രമേഹം അറിയാതെ പോകുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് പറയുന്നത്. കാഴ്ച നഷ്ടപ്പെടാം അതുപോലെതന്നെ വൃക്ക തകരാറിലാക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ ഹൃദയാഘാതം സംഭവിക്കാം. അതുപോലെതന്നെ ശരീരത്തിലെ ഭാരം കുറഞ്ഞു വരാം. ക്ഷീണ അനുഭവപെടുന്ന അവസ്ഥ. അമിതമായ വിശപ്പ് അമിതമായ ദാഹം അതുപോലെതന്നെ മൂത്രം കൂടുതലായി പോകുന്ന അവസ്ഥ എന്നിവയെല്ലാം ആ സമയത്ത് പ്രമേഹത്തിന് ലക്ഷണങ്ങളായി കാണാൻ കഴിയും.
പ്രമേഹ ബാധിക്കാനും പാരമ്പര്യം ഒരു പ്രധാനപ്പെട്ട ഘടകമാണ്. പ്രത്യേകിച്ച് ടൈപ് ടു പ്രമേഹത്തിന്റെ കാര്യത്തിൽ. കൂടാതെ ജീവിതശൈലിൽ വരുന്ന മാറ്റങ്ങൾ മൂലവും പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ വ്യായാമമില്ലാത്ത അവസ്ഥയും അമിതമായ വണ്ണവും എല്ലാം തന്നെ പ്രമേഹത്തിന് വഴിയൊരുക്കുന്നുണ്ട്. പ്രമേഹം വരാതിരിക്കാൻ പ്രത്യേകിച്ച് മരുന്നില്ല. കുടുംബത്തിൽ പ്രമേഹത്തിന്റെ പാരമ്പര്യമുള്ളവരെ അതുപോലെതന്നെ അമിതമായ വണ്ണം ഉള്ളവർക്ക് എന്നിവർക്കാണ് ഇത്തരത്തിലുള്ള സാധ്യത വളരെ കൂടുതലായി കാണാൻ കഴിയുക. എന്ന് കരുതി പാരമ്പര്യം ഇല്ലാത്തവർക്കും മെലിഞ്ഞവർക്കും പ്രമേഹം വരില്ല എന്ന് പറയുന്നില്ല. ഇങ്ങനെ സാധ്യത കൂടുതലുള്ളവർ കൃത്യമായി വ്യായാമം ചെയ്യുകയും.
അതുപോലെ തന്നെ ഭക്ഷണ രീതി നിയന്ത്രിക്കുകയും ചെയ്തു കഴിഞ്ഞൽ പ്രമേഹം നിയന്ത്രിക്കാനായി സാധിക്കുന്നതാണ്. മാനസിക സമ്മർദ്ദവും അമിതവണ്ണവും കുറച്ചാൽ പ്രമേഹ സാധ്യത കുറയ്ക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ജീവിതശൈലിലെ മാറ്റങ്ങൾ കൊണ്ട് പ്രമേഹം ഒരു പരിധിവരെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പ്രധാനമായും രണ്ട് തരത്തിലുള്ള പ്രമേഹമാണ് കാണാൻ കഴിയുന്നത്. ഒന്ന് നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്ത അവസ്ഥ. രണ്ടാമതായി നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ കഴിയാതെ വരുന്ന അവസ്ഥ. ഇതിൽ ഒന്നാമത്തെ കണക്കിൽ പെടുന്ന പ്രമേഹം താരതമ്യേന ചെറുപ്പക്കാരിൽ കണ്ടിരുന്ന ഒന്നാണ്. ഇതിന്റെ ലക്ഷണം എന്ന് പറയുന്നത് ശരീരം നല്ല രീതിയിൽ മെലിയുന്ന അവസ്ഥയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.