ചിക്കനും ചെറിയ ഉള്ളിയും ഉപയോഗിച്ച് ഇങ്ങനെ ഒന്ന് ചെയ്തെടുത്തല്ലോ… ഇത് സംഗതി ഉഷാറാകും…

ഒരു വ്യത്യസ്തമായ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിക്കനും അതുപോലെതന്നെ ചെറിയ ഉള്ളിയും ഉപയോഗിച്ചുള്ള സൂപ്പർ കറിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നതു. ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക. പിന്നീട് ചെറിയ ഉള്ളി കുറച്ച് കൂടുതൽ എടുക്കുക. നാല് സവാള കുറച്ചു കറിവേപ്പില എടുക്കുക. സവാള കറിവേപ്പില കുറച്ച് എണ്ണയിലിട്ട് പിന്നീട് ചെറുതായി വഴറ്റിയെടുക്കുക.

ഇതിനെ നെയ് ചോറ് അതുപോലെതന്നെ ഫ്രൈഡ് റൈസ് പൊറോട്ട ചപ്പാത്തി പുട്ട് ഇടിയപ്പം എന്നിവക്കെല്ലാം മാച്ച് ആകുന്ന കറിയാണ് ഇവിടെ തയ്യാറാക്കുന്നത്. നന്നായി ഇളക്കി കൊടുത്തു ഉപ്പു കൂടി ഇട്ടുകൊടുക്കുക പിന്നീട് നന്നായി വഴറ്റിയെടുക്കുക. ഈ സമയം കൊണ്ട് മറ്റു ചേരുവകൾ തയ്യാറാക്കാം. ആദ്യം തന്നെ കുറച്ച് ചെറിയ ഉള്ളി എടുക്കുക. പിന്നീട് ഇതിലേക്ക് ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ ഇട്ട് കൊടുക്കുക.

അതുപോലെതന്നെ നാല് ഗ്രാമ്പൂ ഇട്ടു കൊടുക്കുക കറുവപ്പട്ട ഒരു കഷണം ഇട്ട് കൊടുക്കുക. പിന്നീട് കുരുമുളക് ഒന്നൊന്നര സ്പൂൺ ഇട്ട് കൊടുക്കുക. പിന്നീട് പെരുംജീരകം മുക്കാൽ ടീസ്പൂൺ ഇട്ടുകൊടുക്കുക. അതുപോലെതന്നെ ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ചെറിയ ഉള്ളി കൂടി ചേർത്ത് ശേഷം മഞ്ഞൾ പൊടി മുളക് പൊടി മല്ലിപ്പൊടി എന്നിവ കൂടി ചേർത്ത് കൊടുക്കുക.

പിന്നീട് ഇത് അരച്ചെടുക്കുക. ഇത് വഴറ്റിയെടുത്ത സവാളയിലേക്ക് ചേർത്തു കൊടുക്കുക. വീണ്ടും നന്നായി വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ചിക്കൻ കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതുപോലെതന്നെ തക്കാളി മുറിച്ചു ഇട്ട് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *