വർഷം കൂടുന്തോറും രോഗികളുടെ എണം വർധിച്ചുവരുന്ന അവസ്ഥയാണ് മൈഗ്രീൻ. ഒന്ന് യാത്ര പോയാലെ അല്ലെങ്കിൽ വെയില് കൊണ്ടാൽ സമയത്തിന് ഭക്ഷണം കഴിച്ചാൽ അതുപോലെതന്നെ ഉറക്കം കുറവുണ്ടെങ്കിൽ പുതിയതായി എന്തെങ്കിലും ഭക്ഷണം കഴിക്കുകയാണെങ്കിൽ എല്ലാം ഇത്തരക്കാർക്ക് തലവേദന ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ആളുകൾക്ക് കൂടുതൽ കേസുകളും മൈഗ്രൈൻ ആയിരിക്കും. ഇതിന്റെ കാരണങ്ങൾ എങ്ങനെ മാനേജ് ചെയ്യാൻ പറ്റുമെങ്കിൽ ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കൃത്യമായ ഇടവേളകളിൽ ഒന്നോ അല്ലെങ്കിൽ രണ്ട് സൈഡിലും ആയിട്ട് മിടിപ്പോഡ് കൂടി വരുന്ന പ്രശ്നമാണ് ഇത്. നല്ല ശതമാനം കേസുകളിലും ഇതിന്റെ കൂടെ ശർദ്ദി ഉണ്ടാക്കാൻ സാധ്യത ഉണ്ട്. ലൈറ്റ് സൗണ്ട് സ്മെല്ല് എന്നിവയോട് ഈ രോഗികൾ വളരെ സെൻസിറ്റീവ് ആയിരിക്കും. മിക്കവാറും ആളുകൾക്ക് തലവേദന വരുന്നതിനു മുൻപേ തന്നെ അറിയാൻ സാധിക്കുന്നതാണ്. ഇത്തരക്കാർക്ക് കൈകളിലും കാലുകളിലും മുഖത്തും എല്ലാം തന്നെ തരിപ്പ് അനുഭവപ്പെടാറുണ്ട്.
ചില ആളുകൾക്ക് കോൺസ്റ്റിപ്പേഷൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില ആളുകൾക്ക് ഭയങ്കരമായ ക്ഷീണം ഉണ്ടാകും. അതുപോലെതന്നെ വിഷമം അല്ലെങ്കിൽ സങ്കടം ഉണ്ടാകാം. അതുപോലെതന്നെ ചില ഭക്ഷണങ്ങളോടു പ്രത്യേകമായ തോന്നൽ ഉണ്ടാകും. മറ്റു ചില ആളുകൾക്ക് കാഴ്ചയിൽ ഉണ്ടാകുന്ന വ്യത്യാസം കാണാറുണ്ട്. ഇതിന് കൃത്യമായ കാരണം കണ്ടുപിടിച്ചിട്ടില്ല എന്നതാണ് സത്യം. ഓരോ ആളുകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ പലതരത്തിലാണ്.
ചില ആളുകൾക്ക് ഭക്ഷണം സ്കിപ്പ് ചെയ്തത് മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ചില ആളുകൾക്ക് എവിടെയെങ്കിലും യാത്ര പോകുന്നത് കാരണം ആകാറുണ്ട്. അതുപോലെതന്നെ വെയില് കൊള്ളുന്നത് കാരണമാകാറുണ്ട്. ചോക്ലേറ്റ് പോലുള്ള ഭക്ഷണം കഴിക്കാത്തത് ആയിരിക്കാം. അതുപോലെതന്നെ ചില ആളുകൾക്ക് ഉറക്കം. 8 മണിക്കൂർ കൃത്യമായി ഉറങ്ങുന്ന ആളുകൾക്ക് ആണെങ്കിൽ അഞ്ചു മണിക്കൂർ ആറു മണിക്കൂർ മാത്രമേ ഉറങ്ങിയുള്ളൂ എങ്കിൽ ആ ദിവസം തലവേദന വരാം. ചില ആളുകൾക്ക് പിരീഡ്സിനെ തൊട്ടു മുൻപായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit ; Baiju’s Vlogs