മത്തിക്കറി ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ… ഇത്രയും രുചിയിൽ മത്തിക്കറി കഴിച്ചിട്ടുണ്ടോ…|Mathi Curry recipe

മത്തിക്കറി തയ്യാറാക്കുന്ന വിധമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല അടിപൊളി മത്തിക്കറി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ നമ്മൾ ഉണ്ടാക്കുന്ന മത്തിക്കറിയാണ്. എന്നാൽ വ്യത്യസ്തമായി മാങ്ങയിട്ട് മുർങ്ങക്കായിട്ട് വ്യത്യസ്തമായി തയ്യാറാക്കാവുന്ന ഒരു മീൻ കറിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് പോലെ നിങ്ങൾ തയ്യാറാക്കിയിട്ടില്ല എങ്കിൽ ഉറപ്പായിട്ടും ട്രൈ ചെയൂ. ആവശ്യമായ വസ്തുക്കൾ എന്തെല്ലാമാണ് എന്ന് നോക്കാം.

അഞ്ചു മത്തി എടുത്ത ശേഷം അതിൽ ചേർക്കാൻ മുക്കാൽ കപ്പ് തേങ്ങ ചിരകിയത് എടുക്കുക. മുരിങ്ങക്കാ ഒരെണ്ണം, പച്ചമാങ്ങ ഒരെണ്ണം, ഇഞ്ചി രണ്ടു പീസ്, ചുവന്നുള്ളി എട്ടേണ്ണം, പച്ചമുളക് മൂന്നെണ്ണം എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. മിക്സി യുടെ ജാറിലേക്ക് നാളികേരം ഇട്ടുകൊടുത്ത് നന്നായി അരച്ചെടുക്കുക. ഇത് വെള്ളം ചേർത്ത് അരയ്ക്കുക. പിന്നീട് ബാക്കിയുള്ളത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. കാൽ ടീസ്പൂൺ ഉലുവ ചേർക്കുക. വീട് ചൂടായി വരുമ്പോൾ ഇഞ്ചി പച്ചമുളക് ചുവന്നുള്ളി എന്നിവ ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒന്നര ടീസ്പൂൺ മല്ലി പൊടി ചേർത്തു കൊടുക്കുക അര ടീസ്പൂൺ മഞ്ഞൾ പൊടി ഒന്നര ടീസ്പൂൺ മുളകുപൊടി പിന്നീട് ഇതിലേക്ക് 2 നുള്ള് ഉലുവപ്പൊടി ചേർത്ത് കൊടുക്കുക.

ഇതെല്ലാം കൂടി നന്നായി ഇളക്കിയെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന മീൻ കറി ആണ് ഇത്. പിന്നീട് നാളികേരം അരച്ചത് ചേർത്ത് കൊടുക്കുക. പിന്നീട് ആശാനുസരണം വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് രണ്ടു കതിർപ്പ് കറിവേപ്പില ചേർത്ത് തിളപ്പിച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് കട്ട് ചെയ്തെടുത്ത മുരിങ്ങക്കായ് ചേർത്ത് കൊടുക്കുക. പിന്നീട് മാങ്ങയും ചേർത്ത് കൊടുക്കാം. പിന്നീട് നന്നായി തിളച്ചു വരുമ്പോൾ മീൻ ചേർക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *