ഇന്ന് ഇവിടെ പറയുന്നത് ഞണ്ട് റോസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്നാണ്. പലർക്കും ഉണ്ടാക്കാൻ അറിയാത്ത ഒന്നാണ് ഇത്. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ്. മീൻ കറി വെക്കുന്നത് നേക്കാൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. പുട്ട് ഇടിയപ്പം ചോറ് ഇവയ്ക്ക് എല്ലാം കൂടെ കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ആദ്യം ഞണ്ട് ക്ലീൻ ചെയ്ത് എടുക്കുക. പിന്നീട് ആവശ്യമുള്ളത് 2 സവാള ഒരു തക്കാളി കറിവേപ്പില എന്നിവ എടുത്തുവയ്ക്കുക.
പിന്നീട് മിക്സിയിൽ അരച്ചെടുക്കാൻ. കുറച്ചു ചേരുവകൾ കൂടി ആവശ്യമാണ്. രണ്ടു സവാള തക്കാളി കറിവേപ്പില എടുത്തു വച്ച ശേഷം ഇഞ്ചി വെളുത്തുള്ളി കുരുമുളക് പെരുംജീരകം കറി വേപ്പില എന്നിവ മിക്സിയിൽ അരച്ചെടുക്കുക. പിന്നീട് സവാള തക്കാളി എന്നിവ വറുത്തെടുക്കണം. അതിനായി ഫ്രൈ പാനിൽ വെളിച്ചെണ്ണ ഒഴിച്ച ശേഷം കടുകിട്ട് പൊട്ടിക്കുക. പിന്നെ ഉലുവ ഇടുക. പിന്നീട് ഇത് പൊട്ടി വരുന്ന സമയത്ത്. പിന്നീട് സവാള വഴറ്റി എടുക്കുന്ന സമയം കൊണ്ട് നമ്മൾ മിക്സിയിൽ അരയ്ക്കാൻ വേണ്ടി മാറ്റിവെച്ച മിക്സുകുടി അരച്ചെടുക്കുക.
സവാള നന്നായി വാടി വരുന്ന സമയത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിയെടുക്കുക. ഇത് വാടി വരുന്ന സമയത്ത് അരച്ചുവെച്ചിരിക്കുന്ന ചേരുവകൾ നന്നായി ചേർത്തു കൊടുക്കുക. എളുപ്പത്തിൽ തന്നെ ആർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. അതിനുശേഷം മസാല ചേർത്ത് കൊടുക്കുക. മല്ലിപ്പൊടി മുകാൽ ടീസ്പൂൺ ചേർക്കുക. മുളകുപൊടി മുക്കാൽ ടേബിൾ സ്പൂൺ. കുരുമുളക് അര ടേബിൾ സ്പൂൺ.
ഗരം മസാല അര ടേബിൾ സ്പൂൺ. പെരുഞ്ചീരകം പൊടിച്ചത് കാൽ ടേബിൾ സ്പൂൺ ചേർക്കുക. ഇതെല്ലാം കൂടി ചെറുതീയിൽ മൂപ്പിച്ചെടുക്കുക. ചെറുതായി പച്ചമണം പോകുമ്പോൾ കഴുകി വൃത്തിയാക്കിയ ഞണ്ട് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് മാറ്റിവെച്ച തക്കാളി കൂടി ചേർത്ത് നല്ല രീതിയിൽ ഇളക്കി എടുക്കുക. നന്നായി ചൂടാക്കിയശേഷം അര ഗ്ലാസ് വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് തിളപ്പിച്ച് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.