ഇങ്ങനെ മീൻ പൊരിച്ചാൽ ആരും കഴിക്കും… ഹോട്ടലിലെ അതേ രുചിയിൽ കിടിലൻ മീൻ ഫ്രൈ…

കിടിലൻ മീൻ പൊരിച്ചതിന്റെ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹോട്ടലുകളിൽ ലഭിക്കുന്ന രീതിയിൽ സ്പെഷ്യൽ മീൻ പൊരിച്ചത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആവശ്യമുള്ളത് 8 അല്ലി വെളുത്തുള്ളി 2 ടേബിൾ സ്പൂൺ ചുവന്നുള്ളി തൊലി കളഞ്ഞത്, കുറച്ച് കറിവേപ്പില, ഒരു ടേബിൾ സ്പൂൺ ഇഞ്ചി തൊലി കളഞ്ഞത് എല്ലാം കൂടി ചെറിയ മിസ്സി ജാറിലേക്ക് മാറ്റി കൊടുക്കുക.

പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം കൂടി ചേർത്ത് നല്ല രീതിയിൽ അരച്ചെടുക്കുക. അരപ്പ് ഒരു ബൗളിലേക്ക് മാറ്റിവെക്കുക. കൂടെ ഒരു ടേബിൾ സ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ മഞ്ഞൾ പൊടി. ഒരു ടേബിൾ സ്പൂൺ വിനാഗിരി ചെറുനാരങ്ങാനീര് 2,3 ടീസ്പൂൺ വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുന്ന.

പിന്നീട് മീൻ പൊരിച്ചത് തയ്യാറാക്കാം. ഓരോ മീൻ കഷണത്തിലും മസാല പുരട്ടി കൊടുക്കുക. പിന്നീട് ഫ്രൈ പാനിൽ വെളിച്ചെണ്ണ ചൂടാക്കി മസാല മീൻ കഷണങ്ങൾ എണ്ണയിലേക്ക് വെച്ചു കൊടുക്കാവുന്നതാണ്. മീൻ വെന്തു തുടങ്ങുന്ന സമയത്ത് ഇതിലേക്ക് കുറച്ചു കറിവേപ്പില ഇട്ടു കൊടുക്കാവുന്നതാണ്.

പിന്നീട് മീൻ കഷണങ്ങൾ ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക. ബാക്കിയുള്ള എണ്ണയിലേക്ക് നേരത്തെ മാറ്റിവെച്ച മസാല ചേർത്ത് കൊടുക്കുക. എണ്ണയിൽ നന്നായി വഴറ്റിയെടുക്കുക. നന്നായി വെന്തു വരുമ്പോൾ മീൻ കഷണങ്ങൾ കൂടി ഇതിലിട്ട് നന്നായി ഇളക്കി കൊടുക്കുക. ഇത് നന്നായി പാകം ചെയ്തു എടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *