വ്യത്യസ്തമായ രീതിയിൽ മീൻ കറി വയ്ക്കുന്ന റെസിപ്പി ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ കറി വയ്ക്കാൻ പോകുന്നത് തിരുത മീനാണ്. ഇത് ഒരു കിലോ എടുക്കുന്നുണ്ട്. ആദ്യം തന്നെ ഇത് കട്ട് ചെയ്ത് എടുക്കുക. മീനിന്റെ ചിതമ്പൽ കളഞ്ഞെടുക്കുക. അതിനുശേഷം ഇത് ചെറുതായി കട്ട് ചെയ്ത് എടുക്കുക. മീനെല്ലാം തന്നെ നല്ല രീതിയിൽ തന്നെ കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഒരു മൺചട്ടി സ്റ്റൗവിൽ വയ്ക്കുക. ചട്ടി ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.
എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ച് കടുക് ഇട്ടു കൊടുക്കുക. ഇത് നന്നായി പൊട്ടിക്കഴിയുമ്പോൾ ഇതിലേക്ക് കുറച്ച് ഉലുവ ചതച്ചത് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് വലിയ കഷണം ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് ഇളക്കി മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് പച്ചമുളക് ആണ്. പിന്നീട് നാല് പച്ചമുളക് കീറിയെടുത്ത് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക.
പിന്നീട് ഇത് നല്ല രീതിയിൽ തന്നെ ഇളക്കിയെടുക്കുക. സവാള പിന്നിട് നല്ല രീതിയിൽ വഴറ്റിയെടുക്കുക. ഇത് നല്ല രീതിയിൽ വഴറ്റിയെടുക്കാൻ കുറച്ചു ഉപ്പ് ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. സവാള വാടി വന്നശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി അതുപോലെതന്നെ കാൽ ടീസ്പൂൺ ഉലുവ പൊടിച്ചത് രണ്ടു വലിയ ടേബിൾസ്പൂൺ മല്ലിപ്പൊടി മൂന്ന് വലിയ ടേബിൾസ്പൂൺ മുളകുപൊടി കാശ്മീരി മുളകുപൊടി ഇട്ട് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.
പിന്നീട് ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് രണ്ടു കഷണം പുളി കൂടി ചേർത്തു കൊടുക്കുക. കുറച്ചു ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് നല്ല രീതിയിൽ മിസ് ചെയ്ത് എടുക്കുക. അതിനുശേഷം ഇതിലേക്ക് മീൻ കഷണങ്ങൾ ഇട്ടുകൊടുക്കുക. പിന്നീട് ഇതിന്റെ മുകളിലേക്ക് തക്കാളി റൗണ്ടായി കട്ട് ചെയ്തത് ചേർത്ത് കൊടുക്കുക. പിന്നീട് ഇതൊന്നു ഇളക്കി കൊടുക്കുക. പിന്നീട് ഇത് നന്നായി വേവിച്ചെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen