ഒരുവിധം എല്ലാ വീട്ടമ്മമാർക്കും സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്കവാറും എല്ലാവരും തന്നെ വീടുകളിൽ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നവരാണ്. നോൺസ്റ്റിക്ക് ഫ്രൈ പാനും അതുപോലെതന്നെ മറ്റു പാത്രങ്ങളും ഉപയോഗിക്കുന്നവരാണ് എല്ലാവരും. എന്നാൽ ഇതിൽ കാണുന്ന കോട്ടിങ്ങ് കുറച്ചു കാലം കഴിയുമ്പോൾ പോകുന്നത് കാണാറുണ്ട്. ഇത്തരത്തിൽ കോട്ടിംഗ് പോയിക്കഴിഞ്ഞാൽ പാത്രങ്ങൾ സാധാരണ ഉപേക്ഷിക്കുകയാണ് പതിവ്.
എന്നാൽ നമുക്ക് ഈ പാത്രങ്ങൾ ശരിയാക്കി വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ഫ്രൈ പാനിലെ കോട്ടിങ് ഇളക്കി പോയാൽ എങ്ങനെ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളും താഴെ പറയുന്നുണ്ട്. പകുതി കോട്ടിംഗ് പോയ പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുകയാണ് വേണ്ടത്.
കാരണം വീണ്ടും ഇത്തരത്തിലുള്ള കോട്ടിങ് ഇളകി വരാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണത്തിൽ ഇത് കലരുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഉപയോഗിക്കുന്നത് സാൻഡ് പേപ്പർ ആണ്. ഈ സാൻഡ് പേപ്പർ ഉപയോഗിച്ച് ഫ്രൈ പാൻ നല്ല രീതിയിൽ തന്നെ ഉരച്ചെടുക്കുക. സാൻഡ് പേപ്പർ ചെറിയ കഷണങ്ങളായി ഉരച്ചു കൊടുത്താൽ മതിയാകും. ഇനി ഇത് നല്ല രീതിയിൽ തന്നെ കഴുകിയെടുക്കാവുന്നതാണ്.
ചെയ്താൽ ഇത് ഏകദേശം ഒരു അലുമിനിയം പാത്രം പോലെ ലഭിക്കുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം ഉപയോഗിച്ചാൽ കോട്ടിംഗ് പിന്നീട് ഭക്ഷണത്തിൽ കലരില്ല. ഇത് നല്ല രീതിയിൽ തന്നെ ഉപയോഗിക്കാം. ആരുടെയെങ്കിലും വീട്ടിൽ ഇത്തരത്തിലുള്ള പാത്രങ്ങൾ ഇരിക്കുന്നുണ്ടെങ്കിൽ ഇനി കളയേണ്ട ഈ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.