രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയാലും രാത്രിമായാലും ചപ്പാത്തി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഒരുവിധം എല്ലാവരും. എന്നാൽ ചപ്പാത്തി ഉണ്ടാക്കിയെടുത്താലും ഇത് സോഫ്റ്റ് ആയി ലഭിക്കണമെന്നില്ല. ഇത്തരത്തിൽ ചപ്പാത്തി നല്ല പഞ്ഞി പോലെ ഉണ്ടാക്കിയെടുക്കാൻ ഒരു ചെറിയ ട്രിക്ക് ചെയ്താൽ മതി. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത് എന്താണെന്ന് നമുക്ക് നോക്കാം.
എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണിത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയും. ഇതിന്റെ ആകൃതിയിലുമല്ല കാര്യം. കഴിക്കുമ്പോൾ നല്ല പഞ്ഞി പോലെ കഴിക്കാൻ കഴിയണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആദ്യം തന്നെ ഇതിലേക്ക് ആവശ്യത്തിന് ഗോതമ്പ് പൊടി എടുക്കുക. പിന്നീട് ഇതിലേക്ക് സാധാരണ റൂം ടെമ്പറേച്ചർ വെള്ളം ഒഴിച്ച് കൊടുക്കുക.
ആവശ്യത്തിന് ഉപ്പ് കൂടി ഇട്ടുകൊടുക്കുക. പിന്നീട് സാധാരണ രീതിയിൽ കുഴക്കുന്ന പോലെ തന്നെ കുഴച്ചെടുക്കുക. ചപ്പാത്തി നല്ല സ്മൂത്ത് കിട്ടാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുത്തശേഷം ഇത് കുഴച്ചടുത്താൽ മതിയാകും. പിന്നീട് ഇത് കുഴച്ചു എടുത്തശേഷം ഇതിലേക്ക് രണ്ട് സ്പൂൺ ഓയിൽ ഒഴിച്ചുകൊടുക്കുക.
പിന്നീട് വീണ്ടും കുഴച്ചു കൊടുക്കുക. പിന്നീട് ഇത് റെസ്റ്റ് ചെയ്യാൻ വയ്ക്കേണ്ടതാണ്. പിന്നീട് ഇടിക്കട്ട ഉപയോഗിച്ച് നന്നായി ഇടിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മാവ് നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയി കിട്ടുന്നതാണ്. ഇങ്ങനെ നന്നായി ഇടിച്ച ശേഷം അഞ്ചു മിനിറ്റ് മൂടി വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മാവ് നല്ല പഞ്ഞി പോലെ ലഭിക്കുന്നതാണ്. പിന്നീട് നല്ല സോഫ്റ്റ് ചപ്പാത്തി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Grandmother Tips