കട്ടൻചായ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇത് കുടിക്കാൻ വേണ്ടി മാത്രമല്ല നമ്മുടെ വീട്ടിലെ പല കാര്യങ്ങൾ ചെയ്യാനായി കട്ടൻ ചായ ഉപയോഗിക്കാൻ സാധിക്കും. ഇതിന്റെ ഉപയോഗങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. കുടിക്കാൻ അല്ലാതെ മറ്റു എന്ത് ആവശ്യങ്ങൾക്ക് ഇതു എടുക്കുമ്പോൾ മധുരമിടാതെ വേണം കട്ടൻ ചായ ഉണ്ടാക്കാനായിട്ട്. ഇനി ആദ്യം തന്നെ തയ്യാറാക്കുന്നത് മിറർ ക്ലീനിങ് ആണ്.
നമ്മുടെ വീട്ടിലെ കണ്ണാടികൾ ക്ലീൻ ചെയ്യാനായി കട്ടൻ ചായ ഉപയോഗിക്കാം. ഇതിനായി കുറച്ച് പാത്രത്തിൽ കട്ടൻ ചായ എടുത്ത ശേഷം ഒരു തുണി അല്ലെങ്കിൽ ട്ടിഷ്യോ പേപ്പർ മുക്കിയ ശേഷം കണ്ണാടി തുടച്ചു കൊടുക്കാം. കുറച്ചു വെള്ളം ഇരുന്നാൽ കുഴപ്പമില്ല ചെറിയ രീതിയിൽ നനവ് കണ്ണാടിയിൽ കിട്ടണം. അങ്ങനെ എല്ലാ ഭാഗവും തുടച്ച ശേഷം ഒരു മിനിറ്റ് വെയിറ്റ് ചെയ്യുക.
ഇങ്ങനെ വെയിറ്റ് ചെയ്തില്ലെങ്കിൽ കുഴപ്പമില്ല. പിന്നീട് ടിഷ്യു പേപ്പർ ഉപയോഗിച്ച് നന്നായി തുടക്കുക ആണ് ചെയ്യുന്നത്. ഇങ്ങനെ വെറുതെ ഒന്ന് തുടച്ചാൽ തന്നെ ഇതിലെ എല്ലാ പാടുകൾ മാറ്റിയെടുക്കാൻ സാധിക്കും. ന്യൂസ് പേപ്പർ ഉപയോഗിച്ച് അല്ലെങ്കിൽ അല്ലെങ്കിൽ മറ്റൊരു തുണി ഉപയോഗിച്ച് തുടക്കുന്നനേക്കാൾ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്യുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്.
അതുപോലെതന്നെ വീട്ടിലെ മരത്തിന്റെ ഫർണിച്ചർ തുടക്കാൻ ആയിട്ട് ഈ കട്ടൻ ചായ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെ പോളിഷ് ചെയ്ത ഫർണിച്ചർ മാത്രം ഇത്തരത്തിൽ തുടക്കാൻ ശ്രമിക്കുക. അതുപോലെതന്നെ ഒരുപാട് ഈർപ്പം നിൽക്കുന്ന രീതിയിൽ തുടയ്ക്കരുത്. മൺചട്ടി മയക്കിയെടുക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks