ചില ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ചില പ്രശ്നങ്ങൾ വലിയ രീതിയിലുള്ള അപകടങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ ചികിത്സിക്കാൻ കഴിയുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മലദ്വാരത്തിൽ മലമധികം കട്ടിയായി പോകുമ്പോളും അല്ലെങ്കിൽ മലം അധികം തവണ ഇളകി വരുമ്പോൾ ഉണ്ടാകുന്ന പൊട്ടൽ അല്ലെങ്കിൽ വിള്ളൽ ഇത് സംഭവിക്കുന്നവരിൽ ശക്തമായി വേദന ഉണ്ടാകാറുണ്ട്.
മലദ്വാരത്തിൽ ബ്ലേഡ് കൊണ്ട് വരയുന്ന അത്രയും വേദന പുകച്ചിൽ തുടങ്ങിയവ ഉണ്ടാകാം. ഒന്ന് ഇരിക്കാനും നിൽക്കാനും പോലും കഴിയാത്ത അവസ്ഥ ഉണ്ടാവുക. എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ നിരവധി പേർ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടുള്ള പ്രശ്നം കൂടിയാണ്. മലദ്വാരത്തെ ആശ്രയിച്ചു വരുന്നതുകൊണ്ടുതന്നെ പലപ്പോഴും ഇതിന് ആളുകൾ പൈൽസ് ആണെന്ന് കരുതി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഈ ലക്ഷണങ്ങൾ ഫിഷർ എന്ന രോഗാവസ്ഥയുടെയാണ്.
ഈ രോഗം സാധാരണയായി മലം കട്ടിയായി പോകുമ്പോൾ മലാശയത്തിൽ അവസാനഭാഗത്ത് ഉണ്ടാകുന്ന ഒരു പൊട്ടലാണ്. നമ്മുടെ തൊലിയേക്കാൾ മൃദുവായ ഭാഗത്ത് കൂടി മലം കട്ടിയായി പോകുമ്പോൾ സംഭവിക്കുന്ന മുറിവ് ആണ് ഇത്. ശക്തമായ വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. മലം പോയി കഴിഞ്ഞാലും ഒന്ന് രണ്ട് മണിക്കൂർ സമയത്തേക്ക് ഈ വേദനയും പുകച്ചിലും ഉണ്ടാകുന്നതു കാണാം. മലദ്വാരത്തെ ആശ്രയിച്ചു വരുന്ന മറ്റു രണ്ടു രോഗ അവസ്ഥകൾ ഏതെല്ലാം ആണെന്ന് നോക്കാം. ഇത് പൈൽസ് ഫിസ്റ്റുല. ഇതിൽ പൈൽസ് പൊതുവേ വേദന ഇല്ലാത്ത ഒരു രോഗമാണ്.
നമ്മുടെ മലദ്വാരത്തിൽ സാധാരണയായി കാണുന്ന രക്തക്കുഴലുകൾ വികസിച്ചു പുറത്തേക്ക് തള്ളിവരുന്ന അവസ്ഥയാണ് പൈൽസ്. ഇത് സാധാരണ മല ബന്ധമുള്ള ആളുകളിലാണ് കാണുന്നത്. മലബന്ധം മൂലം അമിതമായി മുകേണ്ടി വരുന്നതുകൊണ്ട് നമ്മുടെ മലാശയത്തിൽ അകത്തുള്ള പ്രഷർ കൂടി വരികയും. പിന്നീട് രക്തക്കുഴലുകൾ പുറത്തേക്ക് തള്ളിവരുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇത് തുടക്കത്തിൽ വേദന ഇല്ലാതെയാണ് കാണുന്നത് എങ്കിലും പിന്നീട് വേദന കൊണ്ടുവരാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : beauty life with sabeena