രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇഡലിയോ അല്ലെങ്കിൽ ദോശയോ ഉണ്ടാക്കുന്നവരാണ് ഒട്ടുമിക്കവരും. ഇഡലി ദോശ തയ്യാറാക്കുന്നവർക്ക് സഹായകരമായ ഒരു കിടിലൻ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ കുറച്ച് വെള്ളം ചെറുതായി ചൂടാക്കുക. രണ്ട് കപ്പ് പച്ചരിയാണ് ഇതിലേക്ക് ആവശ്യമുള്ളത്.
അതുപോലെതന്നെ അര കപ്പ് പുഴുങ്ങലരി ഇതിലേക്ക് എടുക്കുക. അരിയിൽ ചെറിയ പ്രാണികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് അവയെ എടുത്തുമാറ്റാൻ ശ്രദ്ധിക്കണം. അതിനുവേണ്ടി വെള്ളം ഒഴിച്ച് നാലഞ്ചു തവണയെങ്കിലും നന്നായി കഴുകി എടുക്കാം. കഴുകിയ അരിയിലേക്ക് ചെറിയ ചൂടുള്ള വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് അരി അടച്ചുവെച്ച് മൂന്ന് മണിക്കൂർ കുതിർത്തു വയ്ക്കുക.
ഇങ്ങനെ അരി ചൂടുവെള്ളത്തിൽ കുതിർക്കുമ്പോൾ അരിയിലെ സ്റ്റാർച്ച് കുറഞ്ഞു പോവുകയും ഇഡലി നല്ല സോഫ്റ്റ് ആയി കിട്ടുകയും ചെയ്യുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് മുക്കാൽ കപ്പ് ഉഴുന്ന് ആണ്. പിന്നീട് കാൽ ടീസ്പൂൺ ഉലുവ ചേർത്ത് നന്നായി കഴുകിയെടുക്കുക. പിന്നീട് ഇതിലേക്ക് പച്ച വെള്ളം ചേർത്ത് മൂന്നാലു മണിക്കൂർ കുതിർത്തു വയ്ക്കുക. ഉഴുന്ന് കുതിർത്ത വെള്ളം വേറൊരു പാത്രത്തിലേക്ക് മാറ്റിവെക്കാം. പിന്നീട് ഉഴുന്ന് മിക്സി ജാറിൽ ചേർക്കുക.
പിന്നീട് മുക്കാൽ കപ്പ് ഐസ് വെള്ളം ചേർക്കാം. ഇങ്ങനെ ഉഴുന്ന് ചേർത്താൽ ഇത് നല്ലപോലെ പതഞ്ഞു വരുന്നതാണ്. പിന്നീട് മരത്തിന്റെ ചപ്പാത്തി കോൽ ഉപയോഗിച്ച് നന്നായി അടിച്ചു പതപ്പിക്കുക. ഉഴുന്ന് അരച്ച് അതെ ജാറിൽ തന്നെ വെള്ളം ഊറ്റി എടുത്തശേഷം അരി ചേർത്ത് കൊടുക്കാം. പിന്നീട് ഇതിലേക്ക് അര കപ്പ് ചോറു കൂടി ചേർത്തു കൊടുക്കാം. ഇങ്ങനെ ചെയ്താൽ മാവ് നല്ല രീതിയിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.