എളിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങൾ ഒന്ന് അറിയേണ്ടത് തന്നെ..!! ഇത് പഴമക്കാരുടെ ആരോഗ്യ രഹസ്യം…| Ellinte Gunagal Malayalam

നമ്മുടെ വീട്ടിൽ അടുക്കളയിൽ എന്തായാലും എള്ള് കാണും. നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ പൂർവികരുടെ കാലം മുതൽ തന്നെ ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഒന്നാണ് എള്ള്. ആയുർവേദത്തിലും ഇത് മരുന്നായി ഉപയോഗിക്കുന്ന ഒന്നാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഈ കുഞ്ഞൻ വിത്ത് ദിവസവും കഴിക്കുന്നത് വഴി നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എള്ളുണ്ട കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞിട്ടില്ല എങ്കിലും വളരെ രുചികരമായ എള്ളുണ്ട കണ്ടാൽ കഴിക്കാത്തവരായി വളരെ കുറച്ചുപേർ മാത്രമേ കാണൂ. നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള എളിന് കഴിവുണ്ട്. കൂടുതൽ സ്ത്രീകൾക്കാണ് പുരുഷന്മാരെക്കാൾ എള്ള് കൂടുതലായി ഗുണം ചെയ്യുന്നത്. ഇന്നത്തെ കാലത്ത് സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് പിസ്സിഒഡി അതുപോലെതന്നെ ആർത്തവതകരാറുകൾ ഇത് പരിഹരിക്കാൻ എളും എള്ളുണ്ടയും വളരെയേറെ സഹായിക്കുന്നുണ്ട്.


ക്രമം തെറ്റി വരുന്ന ആർത്തവം അമിതമായ രക്തസ്രാവം ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന എന്നിവയ്ക്ക് പരിഹാരമായി പഴമക്കാർ എള്ള് ഉപയോഗിക്കുന്നുണ്ട്. കടുക് മണിയോളം വലിപ്പമേ ഉള്ളുവെങ്കിലും പ്രോട്ടീൻ കലവറയാണ് എള്ള്. കൂടാതെ അയൻ ഫോസ്ഫറസ് മാംഗനീസ് കോപ്പർ എന്നിങ്ങനെയുള്ള ഘടകങ്ങൾ ധാരാളമായി കാണാൻ കഴിയും. എള്ളിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം മറ്റു പോഷകങ്ങളും ചേർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ പ്രമേഹമുള്ളവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്ന് തന്നെയാണ് എള്ള്. അതുപോലെതന്നെ പ്രമേഹമുള്ളവർക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ചു അധികം ഭയമില്ലാതെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് എളെണ. അതുകൊണ്ട് തന്നെ പ്രമേഹമുള്ളവർ എള്ളും എള്ളെണ്ണയും പതിവായി കഴിക്കുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ്. കൂടാതെ രക്തസമ്മർദം പോലുള്ള പ്രശ്നങ്ങളുള്ളവർക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. ഇത് രക്ത സമ്മർദ്ദം കുറയ്ക്കുകയും കൃത്യമാക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *