നമ്മുടെ ശരീരത്തിലേക്ക് ഇന്ന് പലതരത്തിലാണ് വിഷാംശങ്ങൾ കടന്നു വരുന്നത്. ശ്വസിക്കുന്ന വായുവിലൂടെയും കുടിക്കുന്ന ജലത്തിലൂടെയും കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും എല്ലാം വിഷാംശങ്ങൾ ദിനംപ്രതി കയറി കൂടുകയാണ്. ഇത്തരത്തിൽ കയറിക്കൂടുന്ന വിഷാംശങ്ങളെ പൂർണമായും അരിച്ചെടുക്കുന്ന ധർമ്മം നിർവഹിക്കുന്ന അവയവമാണ് കിഡ്നി. വിഷാംശങ്ങളെ അരിച്ചെടുക്കുന്നതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളെ ഉൽപ്പാദിപ്പിക്കുന്ന.
ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നതും ബ്ലഡ് പ്രഷറിനെ കൺട്രോൾ ചെയ്യുന്നതും കിഡ്നിയാണ്. ഒരു മനുഷ്യ ശരീരത്തിൽ രണ്ട് കിഡ്നികളാണ് ഉള്ളത്. ഇവ പണിമുടക്കുകയാണെങ്കിൽ നമ്മുടെ ജീവൻ തന്നെ ആപത്തിൽ ആകുന്നു. ഇന്നത്തെ കാലത്ത് ഇത്തരത്തിൽ കിഡ്നി രോഗങ്ങളാൽ ഒട്ടനവധി ആളുകളാണ് ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ രോഗങ്ങൾക്കും ലക്ഷണം ശരീരത്തിൽ പ്രകടമാകുന്നതുപോലെ കിഡ്നി രോഗങ്ങൾക്കും പല തരത്തിലുള്ള ലക്ഷണങ്ങൾ ശരീരം കാണിക്കാറുണ്ട്.
എന്നാൽ ഇത് ഒട്ടുമിക്കപ്പോഴും പകുതിയിലേറെ രോഗം ബാധിച്ചതിനുശേഷം ആയിരിക്കും പ്രകടമാക്കുക. അതിനാൽ തന്നെ കിഡ്നിരോഗം മൂലം മരിക്കുന്നവരുടെ എണ്ണം ഇന്ന് ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ കിഡ്നിയിൽ എന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ അത് ചില ലക്ഷണങ്ങളായി പ്രകടമാകുന്നു. അതിൽ ഏറ്റവും.
ആദ്യത്തേതാണ് മൂത്രത്തിൽ അമിതമായിട്ടുള്ള പത കാണുക എന്നുള്ളത്. അതോടൊപ്പം തന്നെ കാലിൽ നല്ലവണ്ണം നീര് കാണുന്നതും ഇതിന്റെ ലക്ഷണമാണ്. കൂടാതെ ബ്ലഡ് പ്രഷർ നിയന്ത്രണവിധേയമായി നിൽക്കുന്നതും കിഡ്നി രോഗങ്ങളുടെ ഒരു ലക്ഷണമാണ്. ഇത്തരത്തിൽ കിഡ്നി രോഗം ഉള്ള ഒരു വ്യക്തി ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ഭക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.