മുട്ട വീട്ടിൽ ഉണ്ടോ എന്നാൽ എളുപ്പത്തിൽ ചായക്കടി… പാത്രം കാലിയാകുന്ന വഴി അറിയില്ല…|Egg Snacks recipe

മുട്ട വെച്ച് തയ്യാറാക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രുചിയിലും അതുപോലെതന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ചായക്കടി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ അടുക്കളയിലെ ചേരുവകൾ മാത്രം മതി ഇത് തയാറാക്കാൻ. കുട്ടികൾ സ്കൂൾ വിട്ടു വരുന്ന സമയത്ത് നല്ല ചൂടോടുകൂടി തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഈ പാത്രത്തിലേക്ക് നാല് കോഴിമുട്ട പൊട്ടിച്ചൊഴിക്കുക.

ഈ ഒരു മുട്ടയിലേക്ക് അര ടീസ്പൂൺ അളവിൽ കുരുമുളകുപൊടിയും അതുപോലെതന്നെ ഒരു ടീസ്പൂൺ അളവിൽ വറ്റൽ മുളക് പൊടിച്ചത് എന്നിവ ചേർത്ത് കൊടുക്കുക. ഇതിലേക്ക് മുക്കാൽ ടീസ്പൂൺ അളവിൽ ചിക്കൻ മസാല ചേർത്ത് കൊടുക്കുക. ഇനി ഈ മുട്ടയിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇനി ഒരു പാൻ വെച്ച ശേഷം അതിലേക്ക് ഒന്നര ടീസ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക.

പാൻ ചൂടായി വരുമ്പോൾ മുട്ട ഒഴിച്ചു കൊടുക്കുക. രണ്ട് സൈഡ് പൊട്ടാതെ വേവിക്കുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റിയശേഷം കട്ട് ചെയ്ത് എടുക്കുക. ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കാം. ഇതുപോലെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ ഇട്ടുകൊടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ആവശ്യത്തിന് ഉപ്പും ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ അളവിൽ വെളുത്തുള്ളി ഇതിലേക്ക് ഇട്ടു.

കൊടുക്കുക. ഒരു ടീസ്പൂൺ ഇഞ്ചിപ്പൊടി ചേർത്ത് കൊടുക്കുക. മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് നന്നായി മിസ്സ് ചെയ്തെടുക്കുക. നീ പൊടിയിൽ നിന്ന് നാല് ടീസ്പൂൺ പൊടി മറ്റൊരു പാത്രത്തിലേക്ക് മാറ്റിയെടുക്കുക. കുറച്ചു വെള്ളം ഒഴിച്ച് ഒരു ബാറ്റർ തയ്യാറാക്കി എടുക്കാം. നേരത്തെ മാറ്റിവെച്ച മുട്ടയുടെ കഷണം ഈ ബാറ്ററിൽ മുക്കിയ ശേഷം മൈദ പൊടിയിൽ കവർ ചെയ്തു അപ്പോൾ തന്നെ ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. നല്ല ക്രിസ്പിയായി ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *