ചെറുപയറും കൂട്ടി കേബേജ് തോരൻ… ഇങ്ങനെ തയ്യാറാക്കി നോക്കൂ|Cabbage Cherupayar Thoran

എല്ലാവരും തയ്യാറാക്കാറുള്ളതാണ് കാബ്ബജ് തോരൻ. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നുകൂടിയാണ് ഇത്. ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് കേബ്ബജ് തോരൻ തന്നെ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്ന വിധംമാണ്. എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഹാഫ് കാബേജ്, ഒരു കപ്പ് ചെറുപയർ, പച്ചമുളക് മൂന്നെണ്ണം, ചുവന്നുള്ളി മൂന്നെണ്ണം, കറിവേപ്പില രണ്ട് കതിർപ്പ്, ഒരു കപ്പ് തേങ്ങ ചിരകിയത് എന്നിവ.

ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ആദ്യ ഇതിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കേണ്ടതാണ്. മിക്സിയുടെ ജാർ ലൈക്ക് 3 ഉള്ളി 3 പച്ചമുളക് കറിവേപ്പില ചെറിയചീരകം എന്നിവ ചേർത്ത് ചെറുതായി അരച്ചെടുത്തശേഷം ഇതിലേക്ക് തേങ്ങ ചേർത്ത് കൊടുത്തു അരച്ച് എടുക്കാവുന്നതാണ്.

പിന്നീട് തോരൻ ശരിയാക്കാവുന്നതാണ്. പാൻ ചൂടാക്കാൻ വച്ചശേഷം അതിൽ വെളിച്ചെണ്ണ ഒഴിക്കുക. പിന്നീട് ഒരു ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക. പിന്നീട് നാല് വറ്റൽ മുളക് 2 കറിവേപ്പില പിന്നെ കാബേജ് നേരത്തെ നന്നായി ഇളക്കി എടുക്കുക.

ഇതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർത്ത് എടുക്കാം. പിന്നീട് നന്നായി ഇളക്കിയെടുക്കുക. ഇത് നന്നായി വെന്തു വരുമ്പോൾ ഇതിലേക്ക് അരപ്പ് ചേർത്തു കൊടുക്കാം. പിന്നീട് ചെറുപയർ വേവിച്ചത് കൂടി ചേർത്തു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *