മീൻ പൊരിക്കുന്ന സമയത്ത് മസാല ഈ രീതിയിൽ ചെയ്തു നോക്കൂ… വായിൽ വെള്ളമൂറും…|variety Masala Fish fry recipe

വീട്ടിൽ മീൻ വറക്കുന്ന വരാണ് എല്ലാവരും അല്ലേ വ്യത്യസ്തമായ രീതിയിൽ എങ്ങനെ മീൻ വറുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഇതുപോലെ മസാല തയ്യാറാക്കുകയാണ് എങ്കിൽ. മീനിന്റെ മുകളിൽ കുറേ മസാല കൂടി അകത്തു നല്ല സോഫ്റ്റായ മത്സ്യം വറുത്ത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചിയാണ് ഈ ഫിഷ് ഫ്രൈക്ക് ലഭിക്കുക.

മീൻ ഫ്രൈ ചെയ്യുമ്പോൾ പലർക്കും പല സംശയങ്ങളും ഉണ്ടാകാം അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യം മീനിന്റെ മസാല എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിന് ആദ്യം 25 ചെറിയ ഉള്ളി ആണ് ആവശ്യം ഉള്ളത്. പിന്നീട് 15 വെളുത്തുള്ളി എടുക്കുക. ഒരു ടീസ്പൂൺ കുരുമുളക് എടുക്കുക ഒരു ടീസ്പൂൺ വലിയ ജീരകം എടുക്കുക കൂടാതെ ഒന്നര ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡര്‍ ചേർത്ത് കൊടുക്കുക.

പിന്നീട് അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. രണ്ട് ടേബിൾ സ്പൂൺ മല്ലിപൊടി ചേർത്ത് കൊടുക്കുക. പിന്നെ ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക നാലോ അഞ്ചോ ടേബിൾസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. പിന്നീട് രണ്ട് ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക.

പിന്നീട് മീൻ നന്നായി കഴുകി എടുത്തു വരിഞ്ഞെടുത്ത ശേഷം മസാല തേച്ചുപിടിപ്പിക്കുക. പിന്നീട് ഫ്രൈ പാൻ എടുത്ത ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായാൽ കുറച്ച് കറിവേപ്പില ശരിക്കും നന്നായി വറുത്തെടുക്കുക. അതിന്റെ മുകളിൽ വേണം മീൻ വറുത്തെടുക്കാൻ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *