ചായക്ക് എന്തെങ്കിലും സ്നാക്സ് വേണമെന്ന് ആഗ്രഹിക്കുന്നവരാണ്എല്ലാവരും. വ്യത്യസ്തമായ എണ്ണക്കടികൾ പലതും നമ്മൾ വീട്ടിൽ തന്നെ തയ്യാറാക്കാറുണ്ട്. അത്തരത്തിൽ വ്യത്യസ്തമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പഴംപൊരിയുടെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മൈദ പൊടി ചേർക്കാതെ ഗോദപ്പൊടി ഉപയോഗിച്ച് അടിപൊളി പഴംപൊരി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.
ആദ്യം മുട്ട ചേർത്ത് കൊടുക്കുക. അതിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. പിന്നീട് ഒരു കപ്പ് ഗോതമ്പ് പൊടി ചേർത്തു കൊടുക്കുക. പിന്നീട് ഒരു കപ്പ് ഗോതമ്പ് പൊടിയിലേക്ക് അര കപ്പ് അരിപ്പൊടി കൂടി ചേർത്ത് കൊടുക്കുക. മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് മഞ്ഞൾപൊടി ഏലക്ക പൊടിച്ചത്.
എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ആവശ്യത്തിന് പഴുപ്പുള്ള നേന്ത്രപ്പഴം എടുക്കുക. നേന്ത്രപ്പഴം കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുക്കുക. നല്ല ചൂടുള്ള എണ്ണയിൽ ഒഴിച്ചാൽ ആണ് നല്ല സോഫ്റ്റ് ആയി വിർത്തു പൊന്തി വരികയുള്ളൂ. ഇങ്ങനെ ചെയ്താൽ പഴംപൊരി നല്ല സോഫ്റ്റ് ആയി ലഭിക്കുന്നതാണ്.
പലപ്പോഴും പലരും മൈദ ഉപയോഗിക്കുന്നത് കൊണ്ട് പഴംപൊരി ഉപയോഗിക്കാത്തവരാണ്. എന്നാൽ ഗോതമ്പുപൊടി ഉപയോഗിച്ചാൽ പഴംപൊരി കഴിക്കാൻ എല്ലാവർക്കും താൽപര്യം ഉണ്ടാകും. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ പഴംപൊരി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.