വളരെ എളുപ്പം തയ്യാറാക്കാവുന്ന അടിപൊളി കറി എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആവശ്യമുള്ളത് തക്കാളിയും പച്ചമുളക് ആണ്. തക്കാളി നാലെണ്ണം, പച്ചമുളക് രണ്ടെണ്ണം എടുക്കുക. കുക്കറിൽ കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ ഇതിലേക്ക് നാല് തക്കാളിയും രണ്ട് പച്ചമുളകും ഇട്ടുകൊടുക്കുക.
ഇത് ചെറുതായി ഒന്ന് വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് ഒരു വലിയ ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് കുക്കറിൽ രണ്ട് വിസിൽ എടുക്കുക. അങ്ങനെയെടുത്ത ശേഷം ഇവ രണ്ടും മിക്സിയുടെ ജാറിൽ കുറച്ച് വെള്ളം ചേർത്ത് അടിച്ചെടുക്കുക. ഇത് മാറ്റി വയ്ക്കുക. പിന്നീട് ഒരു മൺചട്ടി ചൂടാക്കിയ ശേഷം ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക.
ഇതിലേക്ക് കുറച്ചു ഉലുവ പൊട്ടിച്ചെടുക്കുക. ഇതിലേക്ക് കുറച്ച് കടുക് കൂടി പൊട്ടിച്ചെടുക്കുക. ഇത് പൊട്ടി വരുമ്പോൾ ഇതിലേക്ക് കുറച്ചു ഉഴുന്നുപരിപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് കുറച്ച് കറിവേപ്പില കുറച്ചു വറ്റൽ മുളക് എന്നിവ ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് കുറച്ചു മഞ്ഞൾപൊടി മല്ലിപ്പൊടി ഒന്നര ടീസ്പൂൺ മുളകുപൊടി കുറച്ച് കായപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക. പിന്നീട് കുക്കറിൽ ബാക്കി വന്ന വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് മിസ്സ് ചെയ്തശേഷം ജാറിൽ അരച്ചു വച്ചിരിക്കുന്ന പേസ്റ്റ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.