ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് മാർക്കറ്റുകളിലും അതുപോലെതന്നെ ആയുർവേദ കടകളിലും വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഫ്ലാക്സ് സീഡ്. ഇതിന്റെ ഗുണങ്ങൾ തിരിച്ചറിയാൻ മലയാളികൾ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളെ ആയിട്ടുള്ള. എന്നാലും പണ്ടുള്ളവർ ഇതു നേരത്തെ തന്നെ കൃഷി ചെയ്ത് ഉപയോഗിച്ചിരുന്നതായി കണക്കുകൾ പറയുന്നുണ്ട്. മലയാളത്തിൽ ചെറുചണ വിത്ത് എന്നാണ് ഇത് അറിയപ്പെടുന്നത്.
ഒരു സീഡ് വിഭാഗത്തിൽപ്പെടുന്ന ഭക്ഷണ വിഭാഗമാണ്. ഇത് വെറുതെ കുതിർത്ത് ഭക്ഷണത്തിൽ ചേർത്ത് അല്ലെങ്കിൽ വറുത്ത കഴിക്കുന്നത് നല്ലതാണ്. പ്രധാനമായും ഇതിന്റെ ആരോഗ്യ ഗുണങ്ങൾ ആശ്രയിച്ചിരിക്കുന്നത് മൂന്ന് വിഭാഗത്തിലാണ്. ഒന്ന് ഇതിൽ കാണുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡാണ്. നമ്മുടെ ശരീരത്തിലും നമ്മുടെ ഹൃദയത്തിനും ഏറ്റവും കൂടുതൽ സപ്പോർട്ട് ആയിട്ടുള്ള ഫാറ്റ് കണ്ടന്റ് ആണ് ഒമേഗ ത്രി ഫാറ്റി ആസിഡ്.
ഫ്ലാഗ് സീഡ് ഏകദേശം ഒരു ടേബിൾ സ്പൂൺ അകത്ത് 1.8 ഗ്രാം വരെ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒമേഗ ത്രീ ഫാറ്റിഹാസി അടങ്ങിയിട്ടുള്ള ഒരു ഭക്ഷണ വിഭവം കൂടിയാണ് ഇത്. ഇതുകൂടാതെ ഇതിൽ ലീഗിനിൻ എന്ന് പറയുന്ന പോളിഫിനോൽ അടങ്ങിയിട്ടുണ്ട്. ഇത് നമുക്ക് ക്യാൻസർ പോലുള്ള അസുഖങ്ങൾ മാറ്റിനിർത്താനും. ഇത് ഒരു ആന്റി ഇൻഫ്ളമേട്രി ആക്ഷൻ തരുന്നു.
ഇതിൽ നിന്നും ഒരു നാച്ചുറൽ ഈസ്ട്രജൻ കിട്ടുന്നത് കൊണ്ട് തന്നെ സ്ത്രീകളിൽ ഹോർമോൺ വ്യതിയാനം മൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻ തടയാൻ സഹായിക്കുന്നു. ഇതിന്റെ പഠനങ്ങൾ പറയുന്നത് മറ്റു ചെടികളിൽ വെച്ച് നോക്കുമ്പോൾ 80 മുതൽ 800 ഇരട്ടി വരെലീഗിന് ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് പലതരത്തിലുള്ള ജീവിതശൈലി അസുഖങ്ങളെയും മാറ്റി നിർത്താൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.