ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നടുവേദന പ്രശ്നങ്ങൾ പറ്റിയാണ്. ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് നടുവേദന. നടുവേദനയുടെ തന്നെ മറ്റൊരു ഭാവമാറ്റം എന്ന് വേണമെങ്കിൽ സയാറ്റിക എന്ന് പറയാം. ഇത് നടുവിൽ നിന്ന് കാലിലേക്ക് പടർന്നുപിടിക്കുന്ന വേദനയാണ്. നമ്മുടെ നട്ടെലിൽ നിന്ന് പുറപ്പെടുന്ന കാലിലേക്ക് പോകുന്ന നാഡിയുടെ പേരാണ് സയാടിക്ക.
ഈ നാടി വഴിയുള്ള വേദനയാണ് സയാറ്റിക എന്ന് പറയുന്നത്. സാധാരണ രീതിയിൽ 80 മുതൽ 90% വരെ ഡിസ്ക് തേയ്മാനം മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ മറ്റുള്ള കാരണങ്ങളും സയാറ്റിക്ക എന്ന ഈ അവസ്ഥയിൽ കാണാൻ കഴിയും. നമ്മുടെ നട്ടെല്ലിന്റെ നടുഭാഗത്ത് കാണുന്ന ഒന്നാണ് ഡിസ്ക്. ഇത് കാലക്രമേണ അതായത് ഒരുപാട് സമയം കുനിഞ്ഞു വർക്ക് ചെയ്യുകയും.
ഒരുപാട് വർക് ലോഡ്ഡ് വരികയും ഈ ഡിസ്ക്കിന്റെ തേയ്മാനം കാരണം ഡിസ്ക് ചെറുതായി ബാക്കിലോട്ട് തള്ളുന്നു. അതോടൊപ്പം തന്നെ അതിന്റെ ഇരുഭാഗങ്ങളിലുമുള്ള ഞരമ്പുകളിലേക്ക് പ്രഷർ മൂലം വീക്കം സംഭവിക്കുകയും. ഇതുവഴി നീർക്കെട്ട് സംഭവിക്കുകയും ചെയ്യുന്നു. ഈ സന്ദർഭങ്ങളിൽ നടുവേദന കാലുകളിലേക്ക് പകരുന്നു. ഇത് ക്രോണിക് പേയിനിലേക്ക് മാറുന്ന സാഹചര്യങ്ങളിൽ.
എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. ചിത്രത്തിലുള്ള ആളുകൾക്ക് കൊടുക്കാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഇതാണ് പെയിൻ മെഡിസിൻ എന്ന വിഭാഗത്തിൽ വരുന്ന ഇഞ്ചക്ഷൻ. കാലിലേക്ക് വേദന പടരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ആളുകൾ എംആർഐ എടുത്തു നോക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.