നിരവധി ആരോഗ്യഗുണങ്ങൾ ഗ്രാമ്പുവിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാചകത്തിൽ വളരെ പ്രധാനപ്പെട്ട ഘടകമായി കാണുന്ന ഒന്നാണ് ഗ്രാമ്പൂ. നമ്മുടെ വീട്ടിൽ എപ്പോഴും കാണാവുന്ന ഒന്നുകൂടി ആണ് ഇത്. ഗ്രാമ്പൂ വളരെ പ്രധാനപ്പെട്ട ഘടകമായ നമ്മൾ പലപ്പോഴും ഉപയോഗിക്കാറുണ്ട് എങ്കിലും ഇതിന്റെ ഔഷധ പ്രാധാന്യത്തെ പറ്റി പലരും ഓർക്കുന്നില്ല. ഇതിന്റെ ഇല മുട്ട് തൊലി വേര് എന്നിവയെല്ലാം തന്നെ ഔഷധഗുണമുള്ളവയായി കാലാകാലങ്ങളായി കാണാവുന്ന ഒന്നാണ്. പ്രോട്ടീൻ സ്റ്റാർച്ച് കാൽസ്യം കൂടാതെ അയടിൻ തുടങ്ങിയ വ്യത്യസ്തമായ അളവിൽ ഗ്രാമ്പുവിൽ അടങ്ങിയിട്ടുണ്ട്. ഗ്രാമ്പുവിന്റെ ഉണങ്ങിയ മുട്ടിൽ നിന്ന് എടുക്കുന്ന ഗ്രാമ്പൂ തൈലം ആണ് വളരെയധികം ഔഷധ ഗുണമുള്ളത്.
ഗ്രാമ്പുവിന്റെ വ്യത്യസ്ത ഔഷധഗുണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. ഒരു ഗ്രാം ഗ്രാമ്പൂ പൊടി തേനും ചാലിച്ച് ദിവസവും രണ്ടുനേരം കഴിക്കുന്നത് ചുമ പനി എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. പല്ലുവേദനയ്ക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. ഗ്രാമ്പു തൈലം പഞ്ഞിയിൽ മുക്കി വേദനയുള്ള ഭാഗത്ത് മോണയിൽ തൊടാതിരിക്കുകയാണെങ്കിൽ വേദന നല്ല രീതിയിൽ മാറ്റം കാണാവുന്നതാണ്. വായനാറ്റം തുടങ്ങിയ പ്രശ്നങ്ങളുള്ളപ്പോൾ അല്പം ഗ്രാമ്പൂ തൈലം ചൂടുവെള്ളത്തിൽ ഒഴിച്ച് ഭക്ഷണത്തിനുശേഷം വായിൽ കൊള്ളുകയാണെങ്കിൽ ദുർഗന്ധത്തിന് ശമനം ഉണ്ടാകുന്നതാണ്.
വിര ശല്യം തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് വളരെ നല്ലതാണ്. കായം ഏലം തരി ഗ്രാമ്പൂ എന്നിവ സമാസമം എടുത്ത് പൊടിച്ചു വെള്ളത്തിൽ ഇട്ട് വയ്ക്കുക. ഒരു ദിവസത്തിനു ശേഷം ഈ വെള്ളം കുടിക്കുക. രാവിലെ വെറും വയറ്റിൽ രാത്രി കിടക്കുന്നതിനു മുൻപും വേണം ഇത് കുടിക്കാൻ. രണ്ടുമൂന്ന് ദിവസം കൊണ്ട് തന്നെ വിര ശല്യം പൂർണമായി മാറ്റാൻ സാധിക്കുന്നതാണ്. ഗ്രാമ്പൂ തൈലം കൊണ്ടുള്ള ചെറു ചൂടുവെള്ളം തൊണ്ടയിൽ കൊണ്ട് തൊണ്ടവേദന ശമിക്കുന്നതാണ്. ഗ്രാമ്പൂ തൈലമിട്ട വെള്ളം കൊണ്ട് ആവി പിടിക്കുന്നത് കഫക്കെട്ട് ജലദോഷം എന്നിവയ്ക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ്.
പൊടിച്ചത് രണ്ട് ഗ്രാമ്പൂ മുട്ട് വീതം ചവച്ചിരിക്കുന്നത് ചുമ്മാ വായു കോപം എന്നിവയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഗ്രാമ്പൂ തൈലം നെഞ്ചിലും കഴുത്തിലും പുരട്ടിയാലും ഇതിന് നല്ല രീതിയിൽ ആശ്വാസം ലഭിക്കുന്നതാണ്. ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരമായ ഒന്നുകൂടിയാണ് ഇത്. ഇതിന്റെ ഇല കായ തൊലി എന്നിവ വിവിധ ഭാഷണ പദാർത്ഥങ്ങൾ പാകം ചെയ്യുമ്പോൾ ഉപയോഗിക്കുന്നതുകൊണ്ട് ഇതിന്റെ ഫലം ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena