വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഡിഷ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഇത് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇവിടെ ചോറിന്റെ കൂടെ കഴിക്കാൻ കഴിയുന്ന നല്ല അടിപൊളി കൂട്ടുകറി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല രീതിയിലും പല കഷ്ണങ്ങൾ ഉപയോഗിച്ച് കൂട്ടുകറി ഉണ്ടാക്കാറുണ്ട്. ഇത് ചേന കടല കായ കുമ്പളങ്ങ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ്. ഇത് വെറുതെ കഴിക്കാനും ചായ കൂടെ കഴിക്കാനും വൈകിട്ട് ഡിന്നറിന് ചപ്പാത്തിക്കൊപ്പം വെറുതെ കഴിക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ കമ്പ്ലീറ്റ് ഒരു മീൽ ആയിട്ടും കഴിക്കാവുന്ന ഒന്നാണ് ഇത്.
ചോറിന്റെ കൂടെ കറിയായിട്ട് കഴിക്കാവുന്ന ഒന്നാണ് ഇത്. എങ്ങനെ ഇത് തയ്യാറാക്കി എടുക്കാൻ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ നൂറ്റമ്പത് ഗ്രാം ചേന ചെറിയ ക്യൂബസ് ആയിട്ട് കട്ട് ചെയ്ത് എടുത്തിട്ടുണ്ട്. ഒരു പച്ചക്കായ കുറച്ചു വലിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ആറ് ഉള്ളി എടുക്കുക. ചെറിയ ഉള്ളി ആണെങ്കിൽ 10 ഉള്ളി വരെ എടുക്കാവുന്നതാണ്. അതുപോലെതന്നെ എരിവിന് അനുസരിച്ച് പച്ചമുളക് എടുക്കുക. പിന്നീട് 150 ഗ്രാം കുമ്പളങ്ങ എടുക്കുക. ഇത് ഒരു മീഡിയം വലിപ്പമുള്ള പീസ് ആയിട്ടാണ് കട്ട് ചെയ്ത് എടുത്തിട്ടുള്ളത്. പിന്നീട് ഒരു കാൽ കപ്പ് കടല വേവിച്ചെടുക്കുക.
ഉപ്പ് ചേർത്ത് വേവിക്കുകയാണ് വേണ്ടത്. തേങ്ങ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് എടുക്കാവുന്നതാണ്. അരയ്ക്കാൻ ആയിട്ട് ഒരു മുക്കാൽ കപ്പ് തേങ്ങ ആവശ്യമാണ്. പിന്നീട് വറവ് ഇടാനായിട്ട് തേങ്ങ ഇഷ്ട്ടതിനനുസരിച്ച് എടുക്കാവുന്നതാണ്. അര കപ്പ് തേങ്ങയാണ് വറവ് ഇടാനായി എടുക്കുന്നത്. ഇത് ഇഷ്ടത്തിന് അനുസരിച്ച് കൂടുതൽ ചേർക്കാവുന്നതാണ്. ആദ്യം തന്നെ ചേനയും കായും കുക്ക് ചെയ്ത് എടുക്കുക. കടല എന്തെങ്കിലും കറിക്ക് കുക്ക് ചെയ്യുമ്പോൾ അതിന്റെ കൂടെ കുക്ക് ചെയ്ത് എടുക്കുകയായിരിക്കും നല്ലത്. ആദ്യം തന്നെ ചേന കഷ്ണങ്ങൾ കുക്കറിലേക്ക് മാറ്റുക.
അതുപോലെ ചേനയുടെ കൂടെ തന്നെ കായ കൂടി ചേർത്തു കൊടുക്കുക. പിന്നെ എടുത്തു വച്ചിരിക്കുന്ന പച്ചമുളക് ചേർത്തു കൊടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ എരിവുള്ള മുളകുപൊടി ചേർത്തു കൊടുക്കുക. അതുപോലെതന്നെ അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ വളരെ എളുപ്പത്തിൽ കൂട്ടുകറി ഉണ്ടാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND