നിങ്ങൾക്ക് വീട്ടിൽ തന്നെ ഗോതമ്പ് പൊറോട്ട തയ്യാറാക്കാം. രണ്ട് കപ്പ് ഗോതമ്പുപൊടി എടുക്കുക. ഇതിലേക്ക് ഒരു കോഴിമുട്ട ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. നന്നായി മിക്സ് ചെയ്യുക. പിന്നീട് പുളിയുള്ള തൈര് കാൽ കപ്പ് ചേർത്തു കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് അര കപ്പ് വെള്ളം ചേർത്ത് കൊടുക്കുക.
ഇത് ചപ്പാത്തിക്ക് പൊടി കുഴക്കുന്നതിനേക്കാൾ നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കുക. പിന്നീട് ഇത് ഉരുളകളാക്കി എടുക്കുക. പിന്നീട് ഇത് പരത്തിയെടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ഓയിൽ അപ്ലൈ ചെയ്തു കൊടുക്കുക. പിന്നീട് ഇതിനു മുകളിലേക്ക് ഗോതമ്പ് പൊടി വിതറി കൊടുക്കുക.
വീണ്ടും പരത്തിയശേഷം ഓയിൽ അപ്ലൈ ചെയ്യുക. പിന്നീട് ചെറുതായി ഫോൾണ്ട് ചെയ്തു എടുക്കുക. പിന്നീട് ഇത് വലിച്ചു നീട്ടി എടുക്കുക. പിന്നീട് ഇത് ചുറ്റി എടുക്കുക. പിന്നീട് ഇതിനു മുകളിലേക്ക് കുറച്ച് ഓയിൽ അപ്ലൈ ചെയ്തു കൊടുക്കുക. പിന്നീട് ഏകദേശം 15 മിനിറ്റ് റസ്റ്റ് ചെയ്ത ശേഷം. പരത്തിയെടുത്ത ശേഷം ഇത് ചുട്ടെടുക്കാവുന്നതാണ്.
പാൻ നന്നായി ചൂടായ ശേഷം മീഡിയം ബർണർ എടുക്കുക അതിനുശേഷം വേണം ഇത് പാകം ചെയ്യാൻ. ഓയിൽ പുരട്ടിയ ശേഷം പരത്തി വച്ചിരിക്കുന്ന പൊറോട്ട ചുട്ട് എടുക്കാവുന്നതാണ്. ഇത് ചൂടായി വരുമ്പോൾ പൊറോട്ടയുടെ മുകൾ ഭാഗത്ത് കുറച്ചു ഓയിൽ അപ്ലൈ ചെയ്തു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.