തേങ്ങ വറുത്തരയ്ക്കേണ്ട പൊടിയും ചേർക്കേണ്ട നല്ല കിടിലൻ സാമ്പാർ റെഡിയാക്കാം..!!| Easy Sambar Recipe

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ സാമ്പാർ തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ സാമ്പാർ തയ്യാറാക്കിയാലോ. സാമ്പാർ പൊടി വേണ്ട അതുപോലെ തന്നെ തേങ്ങ വറുത്തരയ്ക്കേണ്ട ഇങ്ങനെയുള്ള ഒരു കാര്യം ചെയ്യാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തേങ്ങ വറുത്തരച്ച രീതിയിൽ തന്നെ അതേ തിക്നെസ്സിൽ തന്നെ സാമ്പാർ തയാറാക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്തിട്ടില്ലെങ്കിൽ ഉറപ്പായും ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കേണ്ട ഒന്നാണ്. ബാച്ചിലരായി താമസിക്കുന്ന ആളുകൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്.

സാമ്പാർ പൊടിയില്ല അതുപോലെ തന്നെ തേങ്ങ വറുത്തരക്കാൻ സമയമില്ലെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ അര കപ്പ് തുവര പരിപ്പ് എടുക്കുക. ഇതിലേക്ക് 20 ഉള്ളി എടുക്കുക. പിന്നീട് ഒരു ഉരുളക്കിഴങ്ങ് രണ്ട് ക്യാരറ്റ് ചെറിയ കഷണം മത്തങ്ങ ഒരു വഴുതനങ്ങ രണ്ട് പച്ചമുളകും ഒരു തക്കാളി മൂന്ന് വെണ്ടയ്ക്ക ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. ആദ്യം തന്നെ പരിപ്പ് കഴുകി വൃത്തിയാക്കിയ ശേഷം കുക്കറിലേക്ക് മാറ്റി വയ്ക്കുക.

ഇതിന്റെ കൂടെ തന്നെ ഒന്ന് രണ്ട് സാധനങ്ങൾ കൂടി ചേർക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന ക്യാരറ്റ് അതുപോലെതന്നെ രണ്ട് പച്ചമുളക് കാൽ ടീസ്പൂൺ കായം പൊടി പിന്നീട് ഇതിലേക്ക് ആവശ്യമായ വെള്ളം കൂടി ഒഴിച്ച് കൊടുക്കുക അതോടൊപ്പം തന്നെ എടുത്തു വച്ചിരിക്കുന്ന ഉള്ളി കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇത് കുക്ക് ചെയ്തെടുക്കുക. പിന്നീട് ഒരു ചട്ടിയിലാണ് ബാക്കിയുള്ളവ വേവിക്കുന്നത്. ഇതിലേക്ക് ഉരുളക്കിഴങ്ങ് മത്തങ്ങ അതുപോലെതന്നെ വഴുതനങ്ങ എന്നിവ ചേർത്ത് കൊടുക്കുക.

പിന്നീട് ഇതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക. അതുപോലെതന്നെ ഒരു തണ്ട് കറിവേപ്പില കൂടി ചേർത്തു കൊടുക്കുക. പിന്നീട് വെജിറ്റബിൾസിനും പരിപ്പിനും ആവശ്യമായ ഉപ്പു കൂടി ചേർത്ത് കൊടുക്കുക. ഒരു ചെറുനാരങ്ങാ പരുവത്തിൽ വാളൻ പുളി വെള്ളത്തിലിട്ടു വയ്ക്കുക. മുക്കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് വെള്ളം ചേർത്ത് വേവിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND

Leave a Reply

Your email address will not be published. Required fields are marked *